നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം തുടക്കത്തിൽ 90-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ. ഇ . ജയപ്രകാശ് ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപിക ലീന ടീച്ചർ ആണ് .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കാക്കൂർ പഞ്ചായത്തിലെ രാമല്ലൂർ പുന്നശ്ശേരി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം