എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്
  • തിരിച്ചറിവ്*

അപ്പുക്കുട്ടൻ നാലാം ക്ലാസിൽ പഠിക്കുന്നു. എന്നും കൂട്ടുകാരോ ടൊപ്പമാണ് അവൻ സ്കൂളിലേക്ക് പോകുന്നത്. ഒരു ദിവസം കൂട്ടുകാരോടൊപ്പം പോകുമ്പോഴാണ് കൊറോണ എന്ന മഹാമാരി ചൈനയിൽ പടർന്നു പിടിച്ച കാര്യം അവൻ അറിഞ്ഞത്. അധികം വൈകാതെ കൊറോണ ഇന്ത്യയിലും കേരളത്തിലും എത്തിയത് അറിഞ്ഞു. ഇത് എങ്ങനെ പടരുന്നു എന്ന കാര്യം അവനറിയില്ലായിരുന്നു. ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം ഉച്ച ഭക്ഷണം കഴിച്ച് ക്ലാസിലിരിക്കുമ്പോഴാണ് അവൻ ആ വാർത്ത കേട്ടത് സ്കൂൾ അടച്ചു .അവന്റെ മനസിൽ ലഡു പൊട്ടി. മൂന്നുമാസം കളിച്ചു നടക്കാം. അങ്ങനെയിരിക്കെ അവന്റെ അയൽവാസി വിദേശത്തുനിന്നും വന്നു. അവൻ എല്ലാ ദിവസവും ആ വീട്ടിൽ പോകുമായിരുന്നു. ആരോഗ്യ പ്രവർത്തകർ ആ വീട്ടിൽ വരുന്നതും പോകുന്നതും അവൻ കണ്ടിരുന്നു. ഒരു ദിവസം ആ വാർത്ത കാട്ടുതീ പോലെ നാട്ടിൽ പടർന്നു. അദ്ദേഹത്തിന് കോവി ഡ് പോസിറ്റീവ് . അങ്ങനെ അപ്പുക്കുട്ടനും നിരീക്ഷണത്തിലായി. ഡോക്ടർമാർ അവനെ ശ്രദ്ധയോടെ നോക്കി. ആഴ്ചകൾക്കു ശേഷം അവൻ ഡിസ്ചാർജായി. ആ ആശുപത്രിവാസം അവന്റെ ജീവിതത്തെ മാറ്റി മറിച്ചു. തന്റെ അനുഭവം കൂടുകാരുമായി പങ്കുവച്ചു. ഇപ്പോൾവീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്ന തിരക്കിലാണ് അപ്പു. സ്കൂൾ തുറക്കുന്നതും കാത്തിരിക്കുകയാണവൻ തന്റെ കഥ കൂട്ടു കാരോട് പറയാൻ

 അന്ന ജയന
  4 A
അന്ന ജയന
4 A എ എൽ പി എസ് നാട്ടക്കൽ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ