എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
Covid 19

ഇന്ന് ലോകമെമ്പാടും പെയ്തിറങ്ങുന്ന മഹാമാരി യാണ് കോവിഡ് 19. ലോകം മുഴുവൻ ജാതി മത വർണ വിവേചനമില്ലാതെ ഒരുമിച്ച് പോരാടുകയാണ് ഇപ്പോൾ. കോറോണ ഒരു വൈറസ് ആണ്.2003 ചൈനയിൽ ആണ് കൊറൊണ വൈറസ് ആദ്യമായി സ്ഥിതിക്കരിച്ചത് - അതിനു ശേഷം ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് കൊറൊണ വൈറസ് സ്ഥിതികരിച്ചത് .ലോകാരോഗ്യ സംഘടനയാണ് ഇതിനു കോവിഡ് 19 എന്ന പേരു നാമനിർദേശം ചെയ്തത്.ഇത് ഒരു അപകടര കാരിയായ വൈറസ് ആണ്.ഇത് മൂക്കിലൂടെ കടന്ന് ശ്വാസകോശത്തിൽ എത്തുന്നു.അതു പോലെ പല ആരോഗ്യ പ്രശ്നങ്ങളും കോ റൊണ വൈറസ് സൃഷ്ടിക്കുന്നു. ശ്വാസകോശത്തിൽ കടന്ന് ശ്വാസതടസം സൃഷ്ടിക്കുന്നത് മൂലം പനി, തൊണ്ടവേദന, ചുമ, ഛർദ്ദി ശരീരവേദന എന്നിവ ഉണ്ടാക്കുന്നു. കോവിഡ് 19 നു ഇതുവരെപ്രേത്യേക മരുന്ന് കണ്ടു പിടിച്ചിട്ടില്ല. അതു കൊണ്ട് തന്നെ പ്രതിരോധം ആണ് മുൻകരുതലായി എടുക്കേണ്ടത് .സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക .ധാരാളം പോഷക സമൃദമായ ഭക്ഷണം കഴിക്കുക. അതുമൂലം വൈറസിനെ പ്രതിരോധിക്കാനുള്ള പ്രതിരോധശേഷി നമുക്ക് ലഭിക്കും. അതുപോലെ ധാരാളം വെള്ളം കുടിക്കുക. നല്ല വ്യക്തി ശുചിത്വം പാലിക്കുക .കൈകൾ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. പുറത്തുപൊകുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക.ഈ മഹാവിപത്തിനെ നേരിടാൻ സ്വന്തം ജീവനേയും സ്വന്തം കുടുംബത്തേയും എന്നതിലുപരി സ്വന്തം രാജ്യത്തെ രക്ഷിക്കാൻ നെടുവീർപ്പിടുന്ന ദിനങ്ങളാണ് ഈ കഴിഞ്ഞു പോകുന്നതോക്കെയും. ഇനിയും ഈ മഹാമാരിയെ നമ്മുടെ ലോകത്ത് നിന്നും തുരത്തിയോടിക്കാൻ വേണ്ടി ദൈവത്തോട് പ്രാർഥിക്കാo. നമുക്ക് കൈകോർക്കാം നമ്മുടെ രാജ്യത്തിനു വേണ്ടി.


Anjana narayanan
3 A എ എൽ പി എസ് ചെന്നങ്കോട്
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം