എ എം യു പി എസ് കൂളിമുട്ടം/പ്രവർത്തനങ്ങൾ/2025-26
മതിലകം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം 2025-26

അധ്യയനവര്ഷത്തിലെ മതിലകം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു പ്രധാനാധ്യാപകൻ സൂരജ് മാസ്റ്റർ സ്വാഗതം ആശംസിച്ച യോഗത്തിനു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത് ബഷീർ ഉദ്ഘടനം ചെയ്തു എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ അതിഥിയായെത്തി മുഖ്യപ്രഭാഷണം മതിലകം ബി പി സി പ്രശാന്ത് മാസ്റ്റർ നടത്തി പുതുതായി സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും മാനേജർ പി എം അബ്ദുല്മജീദ് ലഡ്ഡുവും മറ്റു വസ്തുക്കളും നൽകി സ്വീകരിച്ചു .വാർഡ് മെമ്പർ മാർ എല്ലാവരും ആശംസകൾ അറിയിച്ചു സംസാരിച്ചു.പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിനു സ്റ്റാഫ് സെക്രട്ടറി ബിൻസി ടീച്ചർ നന്ദി പറഞ്ഞു.പായസത്തോടു കൂടിയുള്ള ഉച്ചഭക്ഷണവും നൽകി.
ജൂൺ 5 പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതിദിനം വളരെ ഭംഗിയായി തന്നെ വിദ്യാലയത്തിൽ നടന്നു മാനേജർ പി എം അബ്ദുൽ മജീദ് വൃക്ഷ തായ് നാട്ടു കൊണ്ട് പരിപാടികൾക്ക് തുടക്കമിട്ടു അദ്ധ്യാപകരും വിദ്യാർത്ഥികളും വിത്ത് ബോൾ എറിയുകയും വീടിന്റെ പരിസരത്തു വൃക്ഷതൈകൾ നേടുകയും ചെയ്തു.കൂടാതെ ക്ലാസ് റൂമുകളിൽ പതിപ്പുകളുടെ പ്രകാശനവും മിനി തിയ്യേറ്ററിൽ വീഡിയോ പ്രദര്ശനവും നടന്നു.
ജൂൺ 19 വായനാദിനം
ജൂൺ 19 വായനാദിനം വിദ്യാലയത്തിൽ കൊടുങ്ങല്ലൂർ താലൂക് ലൈബ്രറി കൗൺസിൽ അംഗം നജ്മൽ ഷാക്കിർ ഉദ്ഘടാനം ചെയ്തു കുട്ടികളുമായി സംവദിക്കുകയും താലൂക്കുതല ലൈബ്രറി മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നൽകി സരയുവിനും ലിബക്കുമാണ് താലൂക്കുതലത്തിൽ സമ്മാനങ്ങൾ ലഭിച്ചത് .പിന്നീട രാഗം റീക്രീഷൻ ലൈബ്രറി അംഗങ്ങൾ സ്കൂളിൽ വരികയും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണവും ചെയ്തു.ശേഷം ക്ലാസ് റൂം ലൈബ്രറിയുടെ ഉത്ഘാടനവും അമ്മവായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ മാർക്ക് പുസ്തകങ്ങൾ വിതരണവും നടന്നു.
കൂളിമുട്ടം എ.എം യു.പി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ജനറൽ ബോഡി യോഗം
21/6/2025 ശനി രാവിലെ സ്കൂൾ ഹാളിൽ വെച്ച് ചേരുകയുണ്ടായി.HM സൂരജ് മാസ്റ്റർ യോഗത്തിന് സ്വാഗതം ആശംസിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് സി എ മുഹമ്മദ് അഷ്റഫ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഈ അധ്യയന വർഷത്തെ ജനറൽ ബോഡി യോഗം മതിലക് സെൻ്റ് ജോസഫ് മുൻ പ്രധാന അദ്ധ്യാപകൻ മുജിബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എന്താണ് PTA എന്നും PTA യുടെ കടമകൾ ഉത്തരവദിത്വങ്ങൾ എന്താണ് എന്നതിനെകുറിച്ചും സർ വിശദമായി സംസാരിക്കുകയുണ്ടായി. സ്കൂൾ മാനേജർ ശ്രീ പി എം അബ്ദുൾ മജീദ് സർ ഈ വർഷത്തെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് SRG കൺവീനർ കദീജ മദ്യകല്ലൻ അവതരിപ്പിച്ചു. തുടർന്ന് പുതിയ കമ്മിറ്റി രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ബിൻസി ടീച്ചറുടെ നന്ദിയോടെ യോഗം അവസാനിച്ചു.
പി ടി എ പ്രസിഡന്റ് ആയി
CA മുഹമ്മദ് അഷ്‌റഫ് ഉസ്താദിനെ തന്നെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
പി ടി എ വൈസ്പ്രസിഡന്റ് :
ഉണ്ണികൃഷ്ണൻ കുന്നത്ത്
മാതൃ സംഗമം പ്രസിഡന്റ് :
ഹസീന
പൊതുയോഗത്തിലെ തീരുമാനങ്ങൾ :
* ഇംഗ്ലീഷ് പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനായി ആൻ ഫൗണ്ടേഷൻ്റെ ക്ലാസ്സുകൾ തുടരാം.
* ആഴ്ച അവസാരം ആ ആഴ്ചയിൽ എടുത്ത പാഠങ്ങൾ ഉൾപ്പെടുത്തി പരീക്ഷ നടത്താം.
* കുട്ടികളിലെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനായി സഞ്ചയിക പദ്ധതി നടല്ലിലാക്കാം.
ജൂൺ 21 യോഗാദിനം
കോയമ്പത്തൂർ ഇഷയോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് അധ്യാപകർ നൂറോളം കുട്ടികൾക്ക് യോഗ ക്ലാസ് നടത്തി
ജൂൺ 26 ലോകലഹരിവിരുദ്ധ ദിനം
വിദ്യാലയത്തിലെ കുട്ടികൾക്കും സമൂഹത്തിനും ലഹരിമുക്തസന്ദേശം നൽകികൊണ്ട് സ്കൂളിലും വിവിധ പ്രദേശങ്ങളിലുംഫ്ലാഷ് മൊബ് നടത്തി.