എ. എം. എം. ഹൈസ്കൂൾ ഓതറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

ഓതറ എ എം എം  ഹൈസ്കൂളിൽ ഒരു പുതിയ പ്രസ്ഥാനം കൂടി രൂപീകൃതമായി. കുട്ടികളുടെ അച്ചടക്കവും ചിട്ടയും രൂപപ്പെടുത്തുന്നതിനും, സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനുo, സഹജീവികളോട് കരുതൽ കാണിക്കുന്നതിനും, ഒരു ചേഞ്ച് ലീഡറെ സൃഷ്ടിക്കുന്നതിനും ആയി 2021 സെപ്റ്റംബർ 17 ന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു. കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയും തിരുവല്ല എംഎൽഎ അഡ്വക്കേറ്റ് മാത്യു ടി തോമസ് ഉദ്ഘാടനം നിർവഹിക്കും ചെയ്തു. ഡിസംബർ മുതൽ എല്ലാ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും പിടിയും പരേഡും മറ്റു ക്ലാസുകളും നടത്തുന്നു. 2021 ഡിസംബർ 30, 31ന്  സ്കൂളിൽ ക്രിസ്മസ് ക്യാമ്പ് നടത്തപ്പെട്ടു ശ്രീ കെ.ടി.ചാക്കോ,ശ്രീ. പ്രേം  വിനായക ശ്രീ എം കെ അശോകൻ,പ്രൊഫസർ ഡോക്ടർ ജോർജ് മാത്യു, ഡോക്ടർ ഫിലിപ്പ് ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിൽ നിന്നും 22 പെൺകുട്ടികളും 22 ആൺകുട്ടികളെയും ആണ് എസ് പി സി ക്ക്  തിരഞ്ഞെടുത്തിരിക്കുന്നത് പ്രവേശന  പരീക്ഷയുടെയും  ശാരീരിക ക്ഷമതയുടെ യും  അടിസ്ഥാനത്തിലാണ് എസ് പി സി സെലക്ഷൻ നടക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒൻപത് കുട്ടികൾക്ക് പച്ചക്കറി കിറ്റ് നൽകുകയും പഠനോപകരണങ്ങളും വിതരണം ചെയ്തു. സമ്പൂർണ്ണ ആരോഗ്യം  എന്ന വിഷയത്തെ അടിസ്ഥാനമാക്കി റാലി ആൽത്തറ ജംഗ്ഷനിലേക്ക് നടത്തപ്പെട്ടു.  ജില്ലയുടെ നേതൃത്വത്തിൽ നടത്തുന്ന ഡി സേഫ് ഓൺലൈൻ ക്ലാസിൽ കേഡറ്റുകളുടെ മാതാപിതാക്കൾ പങ്കെടുത്തു വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളും സഹായത്തോടെ എസ് പി സിയുടെ പ്രവർത്തനം മുന്നോട്ടു പോകുന്നു സി പി ഓ  മാരായി ശ്രീമതി സി സിനി എം മാത്യു, ശ്രീമതി  സജിനി സാമുവൽ,  ഡി ഐ സുജിത്ത് എസ് പ്രവർത്തിക്കുന്നു