എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്കൗട്ട്&ഗൈഡ്സ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കരിവെള്ളൂർ ഏ.വി.സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂനിറ്റ് കൃഷിഭവൻ്റെ സഹകരണത്തോടെ നടത്തിയ സ്കൂളിലൊരു വാഴത്തോട്ടം പദ്ധതിയുടെ ഭാഗമായി വാഴക്കുല വിളവെടുപ്പ് ഉത്സവം നടന്നു.

കരിവെള്ളൂർ ഏ.വി.സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ  സ്കൗട്ട്സ് & ഗൈഡ്സ് യൂനിറ്റ് കൃഷിഭവൻ്റെ സഹകരണത്തോടെ നടത്തിയ സ്കൂളിലൊരു വാഴത്തോട്ടം പദ്ധതിയുടെ ഭാഗമായി വാഴക്കുല വിളവെടുപ്പ് ഉത്സവം നടന്നു.

          ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.വി. ലേജു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.കെ.പ്രദീപ് കുമാർ ,ഹെഡ്മിസ്ട്രസ് പി. മിനി എന്നിവർ വാഴക്കുല ഏറ്റുവാങ്ങി.ചടങ്ങിൽ വാർഡ് മെമ്പർ പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.ജയരാജൻ നായർ , പി.ടി.എ വൈസ് പ്രസിഡണ്ട് കെ.പ്രസാദ് , മുൻ ഹെഡ്മാസ്റ്റർ പി.കെ.ഭരതൻ എന്നിവർ ആശംസ പ്രസംഗം നടത്തി.സ്കൗട്ട് മാസ്റ്റർ പി.സി. ജയസൂര്യൻ സ്വാഗതവും ട്രൂപ്പ് ലീഡർ അശ്വിൻ കൃഷ്ണ നന്ദിയും പറഞ്ഞു.

             കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നിർധനരായ കുട്ടികൾക്ക് വീടുവെച്ചു കൊടുക്കുന്ന *സ്നേഹഭവനം* പദ്ധതിയിലേക്ക് വാഴക്കുലകളിൽ നിന്നുള്ള ആദായം സംഭാവന ചെയ്യും.