എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/വിദ്യാരംഗം/2025-26
വായനാപക്ഷാചരണം
ജൂൺ 19 വായന ദിനത്തോ ടനുബന്ധിച്ച് എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂരിൽ വായന പക്ഷാചരണത്തിന് തുടക്കമായി. സീനിയർ അസിസ്റ്റൻ്റ് എ രാകേഷ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാരംഗം കോ -ഓഡിനേറ്റർ പ്രകാശിനി ടീച്ചർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കെ സന്തോഷ് എസ് ആർ ജി കൺവീനർ കെ വി ലൈല ഹിന്ദി വിഭാഗം അധ്യാപകൻ കെ പി രമേശൻ , ഇംഗ്ലീഷ് വിഭാഗം അധ്യാപിക പി വി വസന്ത, മലയാളം വിഭാഗം അധ്യാപിക പുഷ്പ കെ ഒ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പത്താം തരം വിദ്യാർത്ഥി അനികേത് എൻ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം പി അനുശ്രീ പി എൻ പണിക്കർ അനുസ്മരണ ഭാഷണം നടത്തി. അമേയ എസ് വർമ്മ 'സുധാമേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ ' എന്ന പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിന് അനുനന്ദ ടി പി നന്ദി പറഞ്ഞു.
ബഷീർ അനുസ്മരണം
ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ജൂലായ് 7 തിങ്കളാഴ്ച ബഷീർ അനുസ്മരണം നടത്തി. ബഷീർ സാഹിത്യത്തെക്കുറിച്ച് ഇരുന്നൂറ്റി എഴുപതിലധികം ശില്പശാലകൾ നടത്തിയ ബഷീർ പാട്ടുകുളങ്ങരയുടെ നേതൃത്വത്തിൽ ബഷീർ സാഹിത്യ ശില്പശാല നടത്തി. വിദ്യാരംഗം കോ- ഓഡിനേറ്റർ പ്രകാശിനി കെ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റാർ ലക്ഷമണൻ എം അധ്യക്ഷത വഹിച്ചു. പുഷ്പ കെ ഒ വി , അനികേത് എൻ , ഗയ എം അനുശ്രീ എം പി എന്നിവർ സംസാരിച്ചു. ബഷീർ കൃതികൾ; ഫോട്ടോ , കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ ഇവയുടെ പ്രദർശനവും നടന്നു.