എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികളുടെ കലാപരമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിലും എക്കാലവും മുൻപിൽ തന്നെയാണ് നമ്മുടെ വിദ്യാലയം.സാഹിത്യ സമാജങ്ങളിലൂടെയും, കലോത്സവങ്ങളിലൂടെയും, ക്ലാസുകളിലെ സർഗ്ഗവേളകളിലൂടെയും കുട്ടികളിലെ കഴിവുകൾ മനസിലാക്കി, അതിനെ മുൻനിരയിലെത്തിക്കാൻ ഇവിടുത്തെ അധ്യാപകരും നിരന്തരം പരിശ്രമിക്കുന്നു. എല്ലാ വർഷവും വിപുലമായി സ്കൂളിൽ കലോത്സവം നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. സംഗീത പരിശീലനം നൽകുന്നത് ഈ സ്കൂളിലെ തന്നെ അധ്യപികയായിരുന്ന സുനന്ദ ടീച്ചറാണ്. കലോത്സവങ്ങളിൽ വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നടത്തുന്നതിന് വിദഗ്ദരായ ആളുകളുടെ സേവനം ആവശ്യമെങ്കിൽ പുറമേനിന്നും ലഭ്യമാക്കുന്നു.ഇതിനെല്ലാം അധ്യാപകർ മേൽനോട്ടം വഹിക്കുന്നു. അതു കൊണ്ട് തന്നെ ഉപജില്ല, റവന്യൂ ജില്ല,സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്യുന്നു.മുകളിൽ പതിപാദിച്ചിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ആട്സ് ക്ലബ്ബിന്റെ പൂർണ്ണമായ പിന്തുണയിലാണ് നടത്തപ്പെടുന്നത്.സ്കൂൾ പി.ടി.എ.കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു.