എ.യു.പി.സ്കൂൾ വെളിമുക്ക്/അക്ഷരവൃക്ഷം/കൊറോണയുടെ അനുഭവം
കൊറോണയുടെ അനുഭവം
ഞാൻ കൊറോണ . ലോകത്തെ കീഴടക്കിയ മഹാമാരി. ചൈനയിലെ വുഹാനിലെ ചന്തയിൽ നിന്ന് പടർന്നു പന്തലിക്കുകയായിരുന്നു ഞാൻ. ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ. യുണൈറ്റഡ് സ്റ്റേറ്റായ അമേരിക്ക വരെ ഞാൻ കീഴടക്കി.ഇറ്റലിയിൽ താമസിച്ച് മടുത്ത ഞാൻ "Gods on country" ആയ കേരളത്തിലേക്ക് പോകാൻ ആഗ്ര ഹിച്ചു.അതിനു ശേഷം മലയാളികളെ തിരയാൻ തുടങ്ങി .അപ്പോഴാണ് റാന്നിയിലെ അച്ചായനെ കണ്ടത്. അപ്പോൾത്തന്നെ പെട്ടിയും ഭാണ്ഡവും എടുത്ത് അച്ചായന്റെ ഒപ്പം കൂടി .പിന്നീട് കേരളത്തിലേക്കുള്ള അതിസുന്ദരമായ യാതയായിരുന്നു. അവിടെ എത്തിയ ശേഷം അച്ചായൻ ബന്ധുവീട്ടിലേക്ക് പോയി .അച്ചായനും ബന്ധുക്കൾക്കും രോഗം വന്നതോടെ കേരളം കീഴടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചായിരുന്നു ജനതാ കർഫ്യുവുമായി തലപ്പത്തെ മാമന്റെ വരവ് ( പ്രധാനമന്ത്രി) ജനതാ കർഫ്യു ഒരു ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞു എന്ന സന്തോഷത്തിലായിരുന്നു ഞാൻ. അതിനു ശേഷം ലോക് ഡൗണായി അതോടെ ഞാനും ലോക്കായി. ജനങ്ങൾ വീട്ടുകളിൽ ഒതുങ്ങി കൂടി.പുറത്ത് ഇടങ്ങുന്നവരെ പോലീസ് മാമൻ മാർ അടിച്ചോടിച്ചു.വാഹനങ്ങൾ പിടിച്ചെടുത്തു. അവസാനം എനിക്ക് ജീവിക്കാൻ ഗതിയില്ലാതായി. ഒത്തുകൂടിയ അവർ ഒരു മീറ്റർ അകലം പാലിക്കാൻ തുടങ്ങി.ദിവസേന ഫാസ്റ്റ്ഫുഡ് കഴിച്ചിരുന്ന കേരളീയർ നാടൻ ഭക്ഷണ രീതിയിലേക്ക് മടങ്ങി. ലോക് ഡൗൺ കാലത്ത് ചക്ക ഒരു പരീക്ഷണ വസ്തുവായി. ആളുകൾ ഇടയ്ക്കിടെ കൈ കഴുകിയും മുഖം മൂടിക്കെട്ടിയും എന്നെ പടരാൻ അനുവദിച്ചില്ല. കേരള ജനത ഒറ്റക്കെട്ടായി എന്നെ തുരത്താൻ ശ്രമിച്ചു.ഇതിനെല്ലാം കാരണം കേരളത്തിലെ ടീച്ച റമ്മയും (ശൈലജ ടീച്ചർ) ആരോഗ്യ പ്രവർത്തകരുമാണ്. ഞാൻ വിചാരിച്ചതിലും അപ്പുറമാണ് കേരളീയരുടെ വ്യക്തി ശുചിത്വം. എനിക്ക് അധികം നാൾ കേരളത്തിൽ നിൽക്കാൻ കഴിയില്ലെന്ന് ബോധ്യമായി. എന്ന് ദുഃഖത്തോടെ കൊറോണ (കോവിഡ് 19 )
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ