അതിജീവനം

ചൈനയിൽ നിന്ന്
മുളച്ചുവന്നു
ലോകജനതക്ക് ഭിഷണിയായി കൊറോണയെന്ന
മഹാമാരി വന്നു പെട്ടു
ഭാരതനാട്ടിലെത്തി കുറെനാൾ
ഭിതിയൂടെ ജനം നോക്കിനിന്നു
കൊറോണയെന്ന
മഹാമാരിയെ ഒറ്റകെട്ടായി
നാം പോരാടിടാം
കൈകൾ ഇടെക്കിടെ
സോപ്പ് ഉപയോഗിച്ച്
കഴുകിടണം
മാസ്ക് കൾ കെട്ടി
നടന്നിടണം
അകലം പാലിച്ചു
നാം നിന്നിടണം
കൊറോണയെന്ന മഹാമാരിയെ
ഒറ്റകെട്ടായി നാം പോരാടിടാം

നിവേദ്യ ടി
6 A എ.യു.പി.സ്കൂൾ വെളിമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത