എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ഒരു കിളിയും കുഴിമടിയൻ കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കിളിയും കുഴിമടിയൻ കുട്ടിയും

ഒരിടത്ത് ഒരു മടിയനായ കുട്ടി താമസിച്ചിരുന്നു ഒരു ദിവസം ആ കുട്ടി തന്റെ നഖം വെട്ടി മുറ്റത്തിട്ടു അതിലൂടെ പറന്നു വന്ന ഒരു കിളി അത് നഖം ആണെന്ന് അറിയാതെ അത് കൊത്തിത്തിന്നു . പിറ്റേദിവസം തീറ്റതേടി പുറപ്പെടാൻ നേരത്തെ രാജാവ് പറഞ്ഞു ഇന്ന് നമുക്കെല്ലാവർക്കും ഒപ്പം തീറ്റ തേടാൻ ഒരു സ്ഥലത്തേക്ക് പോകാം പക്ഷേ ആ ദിവസം അവർക്ക് ഒന്നും തിന്നാൻ കിട്ടിയില്ല എല്ലാ കളികളും ദുഃഖത്തോടെ വീട്ടിലേക്ക് മടങ്ങി അടുത്ത ദിവസം പുറപ്പെടുമ്പോൾ രാജാവ് പറഞ്ഞു ഇന്ന് നമുക്ക് രണ്ടു ഗ്രൂപ്പുകളായി തീറ്റ തേടാം പിന്നെയും അവർ യാത്ര തിരിച്ചു നഖം കഴിച്ച പക്ഷി ഉൾപ്പെട്ട ഗ്രൂപ്പിന് അന്നും ഒന്നും തിന്നാൻ കിട്ടിയില്ല മറ്റെ ഗ്രൂപ്പിന് വയറു നിറയെ ഭക്ഷണം കിട്ടി പിന്നീട് രാജാവിന് മനസ്സിലായി നമ്മളിൽ ആരോ വേണ്ടാത്തത് ചെയ്തിട്ടുണ്ട് എന്ന് തീറ്റ കിട്ടാത്ത കിളികൾ പിന്നീട് അവർ വീണ്ടും നാലു പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞു അന്നും ഒരു ഗ്രൂപ്പിന് ഭക്ഷണം കിട്ടിയില്ല ദിവസം രണ്ടു പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞു അപ്പോൾ ഒരു കാളിക്കു മാത്രം തീറ്റ കിട്ടിയില്ല തെറ്റ് ചെയ്തത് ആരാണെന്ന് എല്ലാവർക്കും മനസ്സിലായി എന്താണ് ചെയ്ത തെറ്റ് എല്ലാവരും കൂടി പറയാൻ ആവശ്യപ്പെട്ടു. ഒരു ദിവസം മുമ്പ് ഞാനൊരു മുറ്റത്തുനിന്ന് ഒരു നഖം കൊത്തി തിന്നിരുന്നു അത് തെറ്റാണെന്ന് എനിക്കറിയില്ലായിരുന്നു അതു കേട്ടപ്പോൾ അവരുടെ മനസ് അലിഞ്ഞു അവരെല്ലാവരും ചേർന്ന് ഭക്ഷണം കഴിച്ചു പിന്നെ അവരെല്ലാവരും ആ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടു രാജാവ് കുട്ടിയോട് പറഞ്ഞു ശ്രദ്ധയില്ലാതെയും മടിയും കൊണ്ട് പ്രകൃതിയിലെ ജീവജാലങ്ങൾക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത് എന്ന് നിനക്കറിയുമോ രാജാവ് മനുഷ്യ കുട്ടിയോടു ചോദിച്ചു നീ വലിച്ചെറിഞ്ഞ വെറുമൊരു നഖം കാരണം ഞങ്ങൾ എത്ര നാൾ എത്ര വിഷമിച്ചു എന്ന് നിക്കറിയാമോ . അപ്പോൾ ഒരു ദിവസം മനുഷ്യൻ പുറന്തള്ളുന്ന മാലിന്യങ്ങൾ ഞങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും എന്തുമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് നീ മനസ്സിലാക്കുക.

അജിത്ത് പിവി
7 D എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ