എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/മിന്നു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നു പഠിച്ച പാഠം

ഒരിടത്ത് മിന്നു എന്ന ഒരു പെൺകുട്ടി താമസിച്ചിരുന്നു.അവൾക്ക് ഒട്ടും ശുചിത്വം ഇല്ലായിരുന്നു.മാതാപിതാക്കൾ പറയുന്നതൊന്നും തന്നെ അവൾ അനുസരിക്കില്ലായിരുന്നു.ഒരു ദിവസം അപ്രതീക്ഷിതമായി മഞ്ഞപ്പിത്തം എന്ന രോഗം അവളുടെ അയൽവാസികൾക്കെല്ലാം ബാധിക്കാനിടയായി.മിന്നുഅതൊന്നും തന്നെ വകവെയ്ക്കാതെ കളിച്ചും രസിച്ചും നടന്നു.അവളുടെ മാതാപിതാക്കൾ അവളോട് ഒരുപാട് കാര്യങ്ങൾ ഉപദേശിച്ചു കൊടുത്തു.പക്ഷെ,അവൾ അതൊന്നും തന്നെ കേൾക്കാൻ തയാറായില്ല.അവൾ മാതാപിതാക്കൾ കാണാതെ അയൽവീടുകളിലെല്ലാം ചുറ്റിനടന്നു.അവിടെനിന്നും ഭക്ഷണം കഴിച്ചു , വെള്ളം കുടിച്ചു , കൈകൾ കഴുകാതിരുന്നു , അങ്ങനെ അവൾ ശുചിത്വം പാലിക്കാതിരുന്നു.മാതാപിതാക്കൾ അവളെ ഉപദേശിച്ചുകൊണ്ടേ ഇരുന്നു. പക്ഷെ അവൾ അത് കേട്ടില്ല. രണ്ട് ദിവസം കഴിഞ്ഞു.അവൾക്ക് കടുത്ത പനിയും ചുമയും ജലദോഷവും വന്നു തുടങ്ങി. മാതാപിതാക്കൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ആശുപത്രിയിൽ നിന്നും ഡോക്ടർ രക്തം പരിശോധിച്ചു. ഉടനെ തന്നെ റിസൾട്ട് വന്നു.മിന്നുവിന്റെ മാതാപിതാക്കൾ റിസൾട്ട് കണ്ട് പേടിച്ചുപോയി.അവൾക്ക് മഞ്ഞപ്പിതമായിരുന്നു.ഡോക്ടർ അവരോട് അവൾക്ക് വേണ്ട പരിചരണങ്ങൾ ചെയ്തു കൊടുക്കാൻ പറഞ്ഞു അവർക്ക് സങ്കടമായി.അവർ ഡോക്ടർ പറഞ്ഞതെല്ലാം അതുപോലെ തന്നെ ചെയ്തു കൊടുത്തു. അങ്ങനെ മിന്നുവിന് അവൾ ചെയ്ത തെറ്റിനെക്കുറിച്ച് മനസ്സിലായി.അങ്ങനെ അവൾ ഒരു പാഠം പഠിച്ചു. കൂട്ടുകാരേ, നിങ്ങളും മിന്നുവിനെപ്പോലെ ശുചിത്വം പാലിക്കാതിരുന്നാൽ നിങ്ങൾക്കും പല രോഗങ്ങളും പിടിപെടും.അതിനാൽ ഏവരും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.


ആർദ്ര. എം എൽ
6 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ