എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്

ഒരു ദിവസം ഉമ്മയോടൊപ്പം മുറ്റത്തേക്കിറങ്ങിയ ഞാൻ കണ്ടത് മുറ്റത്തു ഒരു മൂങ്ങകുഞ്ഞു കിടക്കുന്നതാണ്. ഞങ്ങളുടെ വീടിനടുത് തലേ ദിവസം മരം മരിച്ചിരുന്നു. ആ മരത്തിൽ നിന്നും വീണതായിരിക്കുമെന്ന് ഉമ്മ പറഞ്ഞു. ഞങ്ങൾ അതിന് ഭക്ഷണം കൊടുത്തു നോക്കിയെങ്കിലും ആദ്യമാദ്യം അതു കഴിച്ചില്ല. പിന്നീട് സാവധാനം കഴിച്ചു തുടങ്ങി. ഒരു ദിവസം രാത്രി ഞങ്ങൾ ഭക്ഷണം കൊണ്ടുപോയപ്പോൾ കണ്ടത് ആ കുഞ്ഞിന്റെ അമ്മ അവിടെ നിൽക്കുന്നതാണ്. പിന്നീട് എന്നും രാത്രി അതിന്റെ അച്ഛനമ്മമാർ വന്ന് അതിന് ഭക്ഷണം കൊടുത്തു. ഞങ്ങൾ അതിനെ വിട്ടയച്ചു. അന്ന് ഞാൻ ഒരു കാര്യം മനസ്സിലാക്കി. നാം എത്ര സുരക്ഷിതരാണെന്ന് അറിഞ്ഞാലും അച്ഛനമ്മമാർക്ക് ഒരു ദിവസം കാണാതിരിക്കാൻ കഴിയില്ല.


ഷിൻഫ
6 G എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ