അതിജീവനം

സ്കൂൾ ദിനങ്ങൾ ഓരോന്നൊരോന്നായികടന്നു പോയി. അവസാനം പരീക്ഷമാത്രം ബാക്കിയുള്ളപ്പോഴാണ് അവൻ കടന്നുവന്നത്, ലോകത്തെ പിടിച്ചു കുലുക്കി , മനുഷ്യരാശിയുടെ കണ്ടെത്തലുകളെയും വൈദ്യശാസ്ത്രത്തേയും നിഷ്പ്രഭമാക്കിയവൻ ...
കൊറോണ
ചൈനയിലെ വുഹാനിലാണത്രെ ഇവന്റെ ജനനം. പിന്നെ ലോകമൊട്ടാകെ അതിവേഗം പടർന്നു. പത്രത്തിലും ടി വി യിലും കണ്ടിരുന്നെന്കിലും ഇതെന്താണെന്ന് ആദ്യമെനിക്ക് മനസ്സിലായിരുന്നില്ല. മരണസംഖ്യ കൂടുന്നതും അതിന്റെ താണ്ഡവം വ്യാപിക്കുന്നതും പത്രത്തിലെയും ടിവിയുലേയും വാർത്തകളിൽ നിറഞ്ഞു നിന്നു. പത്രത്തിന്റെ സ്പോർട്സ് പേജ്മാത്രം വായിച്ചിരുന്ന ഞാൻ ഇത്തരം വാർത്തകളും ശ്രദ്ധിക്കാൻ തുടങ്ങി . അപ്പോഴേക്കും നമ്മുടെ നാട്ടിലും അതിന്റെ ഭീകരത അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.പ്രധാനമന്ത്രി രാജ്യത്തെ ഒന്നായി പൂട്ടിട്ടു “ലോക്ഡൗൺ ".മാർച്ച് 31 ന് തുടങ്ങേണ്ടസ്കൂൾ അവധികാലം മാർച്ച 10 നു തന്നെ തുടങ്ങിയ സന്തോഷത്തിലായിരുന്നു ഞാൻ . പിന്നീടത് ഇല്ലാതായി. എല്ലാ അവധികാലത്തും വീടിനടുത്തുള്ള കൂട്ടകാരുമൊത്ത് മാങ്ങ പറിച്ചും പന്ത് തട്ടിയും നടന്നപ്പോൾ ഇതവണ അതിനൊന്നും പറ്റില്ലെന്ന് മനസ്സിലായി. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാർ ആവർത്തിച്ചു. വീടിനടുത്തൊന്നും ആരും പുറത്തിറങ്ങില്ലായിരുന്നു, ഞാൻ കുറേയൊക്കെ വീട്ടിലിരിക്കും പിന്നെ ഊഞ്ഞാലാടും, മാങ്ങ പറിക്കും, പുസ്തകം വായിക്കും. പിന്നെ വീട്ടിൽ തൈകൾ നടും, അങ്ങനെയൊക്കെയായിരുന്നു ഓരോ ലോക്ക്ഡൗൺ ദിനവും.കേരളമൊട്ടാകെ പടർന്നു പിടിച്ചപ്പോൾ ആദ്യം ഞെട്ടി. ഇന്നലെ നമ്മൊളൊകെ സുരക്ഷിതരാണെന്ന് കരുതിയപ്പോൾ ഇന്നതാ നമ്മുടെ കൺമുന്നിൽ. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുകയും,കുറയുകയും ചെയ്തുകൊണ്ടേയിരുന്നു.പണ്ട് പ്രെളയം വന്നപ്പോൾ അതിജീവിചവരാണ് നാം. അതുകൊണ്ട് ഈ മഹാമാരിയേയും നമ്മുക്ക് തുരത്താം.

    1. BREAK THE CHAIN#*

ഈ മഹാമാരിയെ മുറിച്ചു കള്ളന് അതിജീവികാം നമുക്ക്...,

അമൽ
7 D എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം