എ.യു.പി.എസ് ചന്തക്കുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചന്തക്കുന്ന്

കേരളത്തിൽ മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചന്തക്കുന്ന്.

ചാലിയാർ നദിയുടെ കരയിലുള്ള പട്ടണമായ നിലമ്പൂരിലെ ഒരു ഗ്രാമമാണിത് . കേരളത്തിൽ മലപ്പുറം ജില്ലയിൽസ്ഥിതി ചെയ്യുന്ന ഇവിടേക്ക് കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. ചന്തക്കുന്നിന് കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കുംതെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.വൻമഹാഗണിമരങ്ങളും മറ്റും വളർന്നുനിൽക്കുന്ന തേക്കുതോട്ടങ്ങൾക്കുള്ളിലൂടെ ഇരുളിമയാർന്ന റോഡും നീലഗിരിയുടെ ഇങ്ങേച്ചെരുവിലെ ഇടതൂർന്ന കാടുകളും കാഴ്ചകളുടെ ശ്രീകോവിലിലേക്കെത്തുന്നതിനുമുൻപുള്ള ഗോപുരനട. അതു നിങ്ങളെ ബംഗ്ലാവുകുന്നിലേക്കു നയിക്കും.ബ്രിട്ടീഷുകാരുടെ കാലത്ത് ഡിഎഫ്ഒയുടെ ഓഫീസ് ആയിരുന്നു ഇത്.വൻമഹാഗണിമരങ്ങളും മറ്റും വളർന്നുനിൽക്കുന്ന അസ്സലൊരു കാടിനു നടുവിൽ പഴയൊരു ബംഗ്ലാവും മരത്തലപ്പുകള ട്തൊട്ടുനടക്കാൻ തെൻമലയിലേതുപോലൊരു കനോപ്പിവാക്കിങ് സൗകര്യവും ഇവിടെയുണ്ട്. school ground

ആകർഷണങ്ങൾ

  • കനോലി പ്ലോട്ട്
  • നെടുങ്കയം.
  • ആഡ്യൻ പാറ വെള്ളച്ചാട്ടം .
  • കരുവാരക്കുണ്ട്
  • വാളംതോട് വെള്ളച്ചാട്ടം.
  • ഇളമ്പാല മലകൾ
  • അരുവാക്കോട്

AUPS CHANDAKKUNNU