എ.യു.പി.എസ് ചന്തക്കുന്ന്/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ന് എൻ്റെ ഗ്രാമം


ഇന്ന് എൻ്റെ ഗ്രാമം
 
പുഴകളിലെൻ മുറ്റത്ത് ഞാൻ
കണ്ട കിളികളും പൂക്കളും ഒന്നുമില്ല
തൊടിയിലായി ഞാൻ നട്ടു വളർത്തിയ
ചെമ്പകതൈ പൂക്കളില്ലാ
പിച്ചിയും തെച്ചിയും നന്ദിയാർ വട്ടവും
മുല്ല ജമന്തിയും എങ്ങു പോയി
തമ്മിൽ കലഹിച്ചു അന്നം പെറുക്കുന്ന
കൊച്ചരി പ്രാവുകൾ എങ്ങു പോയി.....

മഴ പെയ്ത മുറ്റത്ത് ബാല്യത്തിൽ
കൗതുകം കടലാസ് തോനിയാവത്തതന്തേ
മാനത്തെ മാമനെ കാട്ടി കൊതിപ്പിച്ചു
മാമുണ്ണാൻ ചൊല്ലുന്ന ഒരമ്മയുടെ
മുറ്റത്തെ മാവിലെ മധുരം പെറുക്കുവാൻ
കൊതിയൂറി നില്കും കിടാങ്ങളെല്ലാം
ചെളിയിൽ നടന്നൊരു മഴയിൽ
കുളിക്കുവാൻ മാരിവിൽ കണ്ടൊന്നു പുഞ്ചിരിക്കാൻ
പ്രണയം തുളുമ്പുന്ന മനസോരുക്കാൻ പ്രകൃതിയിൽ ഒന്നുമില്ലേ.....

കാലങ്ങൾ മാറി വരുന്ന ഓരോ വർഷവും
പൂക്കാലം നൽകാത്ത വസന്തവും
ആരെടുത്തു നിൻ്റെ വർഷ കാലം ആരെടുത്തു നിന്റെ വസന്തകാലം
ആരെടുത്തു നിൻ്റെ വർഷകാലം............
 

Fathima Rifa
7 D എ യു പി സ്കൂൾ ചന്തക്കുന്ന്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത