എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
പ്രിയ കൂട്ടുകാരേ... ഇന്ന് ലോകത്തെല്ലായിടത്തും ആകെ ഭീതിപരത്തുന്ന ഒരു മഹാമാരിയായ കൊറോണ വൈറസിനെ പറ്റിയാണ് ഈ കഥയിൽ ഞാൻ ഉൾക്കൊള്ളിച്ചിരിക്കുന്നത്.കഥയുടെ പേര് - അപ്പുവിൻ്റെ പ്രിയപ്പെട്ട അച്ഛൻ. ചെനക്കാട്ടുപുലം എന്ന ദേശത്ത് ഒരു വീട്ടിൽ അച്ഛനും, അമ്മയും, ഒരു മോനും അടങ്ങുന ഒരു കുടുംബം താമസിച്ചിരുന്നു. അച്ഛൻ ഒരു കൂലി പണിക്കാരനായിരുന്നു.അമ്മയ്ക്ക് പണിയൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻ്റെ പേര് നന്ദകുമാർ, അമ്മ ശോഭ, മകൻ അപ്പു എന്ന അനൂപ്.ഈ കുടുംബം വളരെ സന്തോഷത്തോടു കൂടി ജീവിതം നയിച്ചു വന്നു. അപ്പുവിൻ്റെ SSLC കഴിഞ്ഞ് മേൽപഠിപ്പിനുള്ള ചിലവും കാര്യങ്ങളും കിട്ടുന്ന വരുമാനവും തികയുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് അപ്പുവിൻ്റെ അച്ഛൻ്റെ കൂട്ടുകാരൻ ഗൾഫിൽ ഒരു ജോലി തരപ്പെടുത്തി കൊടുത്തത്.അങ്ങനെ അച്ഛൻ അയച്ചു കൊടുക്കുന്ന പൈസ കൊണ്ട് അമ്മയും മകനും സന്തോഷത്തോടെ കഴിഞ്ഞു വന്നു.7 വർഷം പിന്നിട്ടപ്പോൾ ലോകത്താകെ കൊറോണ വൈറസ് എന്ന രോഗം പടർന്നു പിടിച്ചു.അങ്ങനെ അപ്പുവിൻ്റെ അച്ഛന് അവിടെ പണിക്ക് പോകാൻ പറ്റാതെയായി. അങ്ങനെ അപ്പുവിൻ്റെ അച്ഛൻ അവിടെ നിന്നും നാട്ടിലേക്ക് യാത്ര പുറപ്പെട്ടു. നാട്ടിലെത്തുമ്പോഴേക്കും ഇവിടെയും പ്രധാനമന്ത്രിയുടെയും, മുഖ്യമന്തിയുടെയും, ആരോഗ്യ മന്ത്രിയുടെയും നിർദേശ പ്രകാരം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലുമെല്ലാം കൊറോണ വൈറസ് എന്ന മഹാമാരി മൂലം Lock down പ്രഖ്യാപിച്ചു. അപ്പുവിൻ്റെ അച്ഛൻ airport ൽ വന്നിറങ്ങിയതും അവിടെ ആരോഗ്യ പ്രവർത്തകരെ സമീപിച്ച് തന്നെ 14 ദിവസം നിരീക്ഷണത്തിലിരുത്തണമെന്ന് അഭ്യർത്ഥ7ച്ചു.(പറഞ്ഞു) അതനുസരിച്ച് അവർ ആംബു ലെൻസ് വിളിച്ചു വരുത്തി നേരെ മെഡിക്കൽ കോളേജിലെ ഐ സുലേഷൻ വാർഡിൽ എത്തിച്ചു.4 ദിവസം പിന്നിട്ടപ്പോൾ അദ്ദേഹത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു.അങ്ങനെ 23 ദിവസത്തെ ചികിത്സയ്ക്കു ശേഷം അപ്പുവിൻ്റെ അച്ഛന് രോഗം ഭേദമായി സ്വന്തം വീട്ടിലേക്ക് യാത്ര പുറപ്പെട്ടു.അങ്ങനെ അപ്പുവിന് അവൻ്റെ അച്ഛനെ തിരികെ കിട്ടിയ സന്തോഷത്തിൽ ഇനി അച്ഛൻ ഞങ്ങളെ വിട്ട് വേറൊരു സ്ഥലത്തും പോകേണ്ടെന്നും നമ്മളുടെ കൂടെ ഇവിടെ ഇരുന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം എന്നും അവൻ പറഞ്ഞു.Lock down തീർന്നാൽ ഞാനും (അപ്പു) എന്തെങ്കിലും ജോലിക്കും പോകാം എന്നും അപ്പു പറഞ്ഞു. അങ്ങനെ സമർത്ഥനായ അപ്പുവിൻ്റെ അച്ഛൻ അദ്ദേഹത്തിനുണ്ടായ കൊറോണ വൈറസ് ആരിലേയും വ്യാപിപ്പിക്കാതെ സുഖം പ്രാപിച്ച് ഇപ്പേ3ൾ സുഖത്തോടു കൂടി തൻ്റെ ഭാര്യയുടെയും മകൻ്റെയും ഒപ്പം താമസിച്ചു പോന്നു.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ