എ.യു.പി.എസ്. പട്ടർകുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന്റെ അംഗീകാരങ്ങൾ .......   നേട്ടങ്ങൾ .......    നേർക്കാഴ്ച

ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ  ഒട്ടേറെ നേട്ടങ്ങൾ കൊയ്തെടുത്ത മഞ്ചേരി സബ്ജില്ലയിലെ ഏക അപ്പർപ്രൈമറി സ്കൂൾ

ലഭിച്ച പ്രധാന അംഗീകാരങ്ങൾ

2010 ൽ ജൈവവൈവിധ്യവഷർവുമായി ബന്ധപ്പെട്ട് നടത്തിയ ജില്ലാതല പ്രോജക്ട് മത്സരത്തിൽ പട്ടർകുളം സ്കൂളിലെ 5 കുട്ടികൾക്ക്  ഫസ്റ്റ് എ ഗ്രേഡ്  ലഭിച്ചു

ശാസ്ത്ര അംഗീകാരങ്ങൾ

2011-2012

  • സബ് ജില്ല  ഫസ്റ്റ് എ ഗ്രേഡ്
  • ജില്ല   ഫസ്റ്റ് എ ഗ്രേഡ്
  • സംസ്ഥാനം   ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു

2012 -2013.  

  • സബ് ജില്ല. ഫസ്റ്റ് എ ഗ്രേഡ്
  • ജില്ല   ഫസ്റ്റ് എ ഗ്രേഡ്
  • സംസ്ഥാനം   ഫസ്റ്റ് എ ഗ്രേഡ്
  • ഇതേവർഷം തന്നെ ബാല ശാസ്ത കോൺഗ്രസ്സിൽ  
  • ജില്ല.  ഫസ്റ്റ് എ ഗ്രേഡ്
  • സംസ്ഥാനം   എ ഗ്രേഡ്

2014-2015

  • സബ് ജില്ല.   ഫസ്റ്റ് എ ഗ്രേഡ്
  • ജില്ല ഫസ്റ്റ് എ ഗ്രേഡ്
  • state. എ ഗ്രേഡ്

2015-2016

സബ് ജില്ല.   ഫസ്റ്റ് എ ഗ്രേഡ്

  • ജില്ല.   ഫസ്റ്റ് എ ഗ്രേഡ്
  • state.   ഫസ്റ്റ് എ ഗ്രേഡ്

2016-2017

  • സബ് ജില്ല   ഫസ്റ്റ് എ ഗ്രേഡ്
  • ജില്ല.   ഫസ്റ്റ് എ ഗ്രേഡ്
  • state      എ ഗ്രേഡ്

2018-2019

  • സബ് ജില്ല. ഫസ്റ്റ് എ ഗ്രേഡ്
  • ജില്ല.     ഫസ്റ്റ് എ ഗ്രേഡ്
  • State.    എ ഗ്രേഡ്

2018-2019

  • സബ് ജില്ല.   ഫസ്റ്റ് എ ഗ്രേഡ്
  • ബാല ശാസ്ത്ര കോൺഗ്രസ്സിൽ  
  • സംസ്ഥാനം  എ ഗ്രേഡ്

2016-2017

  • ബാലശാസ്ത്ര കോൺഗ്രസ്സിൽ  
  • സംസ്ഥാനം  ഫസ്റ്റ് എ ഗ്രേഡ്

2017-2018.

 ബാല ശാസ്ത്ര കോൺഗ്രസ്സിൽ

  • ജില്ല എ ഗ്രേഡ്
  • സാമൂഹ്യ പ്രാധാന്യമുള്ള റിസേർച്ച് ടൈപ്പ് പ്രോജക്ടുകൾ  പല വേദികളിലും അവതരിപ്പിക്കാനും ഗവേഷണാത്മകമായ  പ്രബന്ധങ്ങൾ നിർമ്മിക്കാനും  കുട്ടികളിൽ ശാസ്താഭിരുചി വർദ്ധിപ്പിക്കാനും ഒട്ടേറെ സാധ്യതകൾ സ്കൂളിൽ നിന്ന് ലഭിക്കുന്നു.
  • പരിചയസമ്പന്നരായ ശാസ്ത്രാധ്യാപകർ   കുട്ടികളുടെ കഴിവുകൾ കണ്ടെത്തി ഉന്നതികളിലെത്തിക്കുന്നു
  • 'ഞാൻ ഗലീലിയോ ' എന്ന പരീക്ഷണ പ്രവർത്തനങ്ങളിലൂടെ ആത്മവിശ്വാസത്തിലേക്ക് വഴി തുറക്കാൻ    കുട്ടികളെ സഹായിക്കുന്നു
  • ഊർജ്ജ സംരക്ഷണ clubലെ  എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികളാക്കുന്നതിലൂടെ പ്രബന്ധരചന , പ്രസംഗം എന്നീ മത്സരങ്ങളിൽ മികച്ച നിലവാരമാർജ്ജിക്കാൻ അവർക്കു സാധിക്കുന്നു.
  • മഞ്ചേരി സബ്ജില്ലയിൽ 13 USS മാത്രം നേടിയ 2010  വർഷത്തിൽ.  അതിൽ 6 കുട്ടികളും പട്ടർകുളം സ്കൂളിൽ നിന്നായിരുന്നു എന്നത്  വലിയൊരംഗീകാരം തന്നെയാണ്.
  • ഓരോ വർഷവും LSS USS ജേതാക്കൾ വർദ്ധിച്ചു വരുന്നു.
  • ശാസ്ത്ര സെമിനാർ
  • സയൻസ് ക്വിസ്സ് തുടങ്ങിയവയിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിനു സാധിച്ചിട്ടുണ്ട്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിത അംഗീകാരങ്ങൾ

നവതിയുടെ നിറവും  കഴിഞ്ഞു ശതാബ്ദി ആഘോഷത്തോടടൂത്ത് എത്തിനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം ശാസ്ത്ര, ഗണിത  ശാസ്ത്ര  രംഗത്ത്  പ്രതിഭകളെ വാർത്തെടുക്കാൻ തുടക്കം മുതലേ പ്രതിഭാധനരായ അധ്യാപകരാൽ അനുഗ്രഹീതം ആണെന്ന് തന്നെ പറയാം.

വർഷങ്ങൾക്കു മുമ്പ് തന്നെ  സബ്ജില്ലാ  ജില്ലാതല മത്സരങ്ങൾ ഇല്ലാത്ത  കാലത്തും സ്കൂൾ കേന്ദ്രീകരിച്ച്  സയൻസ് ക്ലബ്, ഗണിത ക്ലബ്ബ് എന്നിവ രൂപീകരിച്ചു പ്രവർത്തനങ്ങളിലൂടെ തന്നെ ശാസ്ത്ര-ഗണിത വിഷയങ്ങൾ അഭ്യസിപ്പിക്കാൻ ശ്രമിച്ചിരുന്ന അധ്യാപകർ സ്കൂളിൻറെ മുതൽക്കൂട്ട് തന്നെയാണ്. അതുകൊണ്ടുതന്നെ നാടിനു  മുതൽക്കൂട്ടാവുന്ന പ്രതിഭകളെ സൃഷ്ടിച്ചു വിവിധ തുറകളിൽ എത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഗണിത മേളകൾ

ഗണിതത്തിൽ മത്സരാധിഷ്ഠിതമായ മേളകൾ സംഘടിപ്പിക്കാൻ  തുടങ്ങിയത്  1996- 97  കാലഘട്ടത്തിലാണ്. അന്ന് പ്രദർശനങ്ങൾ മാത്രമായിരുന്നു മേളക്ക് ഉണ്ടായിരുന്നത്.  1996- 97 വർഷം മുതൽ തുടർന്നുള്ള എല്ലാ വർഷങ്ങളിലും  മഞ്ചേരി സബ്ജില്ല ഗണിത മേളയിൽ ഓവറോൾ ഫസ്റ്റ് ,സെക്കന്റ് ,തേർഡ് എന്നീ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. എല്ലാ വർഷവും സ്കൂൾ തല ഗണിത  മേളകൾ സംഘടിപ്പിക്കുന്നത് കൊണ്ട് കുട്ടികളിൽ ഗണിത  അഭിരുചി വളർത്താൻ സഹായിച്ചിട്ടുണ്ട്.

ഗണിത സെമിനാറുകൾ.

2005-2006 വർഷങ്ങളിലാണ് ഗണിത സെമിനാർ അവതരണം സബ്ജില്ലാ മത്സമായത്. അന്നു മുതൽ എല്ലാ വർഷവും  നിർദ്ദിഷ്ട വിഷയത്തിൽ  ഗണിത സെമിനാർ പേപ്പർ തയ്യാറാക്കി  അവതരണത്തിന് കുട്ടികളെ പ്രാപ്തരാക്കി സബ്ജില്ലാ,ജില്ലാ മത്സരങ്ങളിൽ ,സമ്മാനാർഹരാക്കാന് കഴിവുള്ള ഗണിത അധ്യാപകർ വിദ്യാലയത്തിൽ ഉണ്ട്.

ഗണിത മാസികകൾ

ഗണിത ക്ലബ്ബ് രൂപീകരിച്ച് കൃത്യമായി പ്ലാൻ ചെയ്തു നടത്തുന്ന ഗണിത പ്രവർത്തനങ്ങളും പ്രോജക്ടുകളും ക്വിസ് മത്സരങ്ങളും  ഗണിതമാസിക നിർമ്മാണത്തിന് വളരെയേറെ സഹായിക്കാറുണ്ട്.

2007- 2008 വർഷത്തിൽ  നാഴികമണി, തുടർന്ന് പഞ്ചമി , സ്തൂപിക, ഗണിതചെപ്പ്,സാംഖികം ,നവമി,  കുന്നിമണി,  വരയും കുറിയും, ഗണിത ജാലകം,പൈ,ആരേഖം തുടങ്ങിയ സമ്മാനർഹമായ ഗണിത മാസികകൾ സ്കൂളിൻറെ  സ്വകാര്യ അഹങ്കാരങ്ങൾ ആണ് .

ഗണിത വർഷാചരണം- 2012

ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ നൂറ്റി ഇരുപത്തി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച്  വളരെ വിപുലമായ പ്രവർത്തനങ്ങളോടെ ഗണിത വർഷം ആചരിച്ചു. ഗണിത സഹവാസക്യാമ്പ്, ഗണിതമാസിക നിർമ്മാണം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ, ഗണിതലാബ് ശാക്തീകരണം തുടങ്ങിയവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്.

മത്സര പരീക്ഷകൾ.

'ഗണിതതിലകം,' 'ഗണിത പ്രതിഭ' എന്നീ അംഗീകാരങ്ങൾ നൽകിയിരുന്ന  വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് അവ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള  Numats ൽ  സംസ്ഥാനതല വിജയി ആകാൻ 2016 -2017 കാലഘട്ടത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിക്ക് കഴിഞ്ഞത് അധ്യാപകരുടെ കൂടി കഠിന പ്രയത്നത്തിന്റെ ഫലമാണ്. ഗണിത ടാലൻറ് മത്സര പരീക്ഷകൾക്ക്  കുട്ടികൾക്ക് പരിശീലനം നൽകി എല്ലാ ക്ലാസ്സുകളിലും ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.