എ.യു.പി.എസ്. കണ്ണമ്പ്ര/Say No To Drugs Campaign
ലഹരി വിമുക്ത കേരളം എന്ന സംസ്ഥാന സർക്കാരിൻെറ പദ്ധതിയുടെ ഭാഗമായി വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനായി സ്ക്കൾതല ജാഗ്രതാ സമിതി രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിന സ്പെഷ്യൽ അസംബ്ളിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ നൃത്തശിൽപ്പം, ലഹരി വിരുദ്ധ പ്രതിജ്‍ഞ, മനുഷ്യചങ്ങല എന്നീ പരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾക്കായി പോസറ്റർ നിർമ്മാണം,ക്വിസ് മത്സരം എന്നിവയും നടത്തുകയുണ്ടായി.