തിരക്കു പിടിച്ച നമ്മുടെ -
നഗരത്തിനുതെന്തു പറ്റി
എന്നു നമ്മൾ ചിന്തിച്ചിടേണം
അവിടെ എങ്ങോ ആയിക്കണ്ടിരുന്ന
ആ മാരകമാം വൈറസ് നമ്മിലായ്
എത്തിയെന്നോ?
എങ്കിലും നമ്മൾ ഒന്നായ് പോരുതി
തുരത്തിടേണം
മണിക്കൂറുകൾ താണ്ടിടുംനേരം
നമ്മൾ നമ്മുടെ കൈകളെ-
ല്ലാം ശുചിത്വമാക്കീടണം
മനസ്സ് കൊണ്ട് നമ്മൾ -
ഒന്നാണെങ്കിലും സമ്പർക്കം
കൊണ്ട് നമ്മൾ അകന്നിടേണം
മരണമെത്തുന്ന നേരത്തുപോലും
നമുക്ക് നമ്മുടെ മാലാഖമാർ
കൂട്ടിരിപ്പുവതുണ്ടെങ്കിലും അവരും
ഒരു മനുഷ്യരാണെന്നു നമ്മൾ ചിന്തിച്ചിടേണം...
ചിതയെരിയുന്ന സമയത്തു പോലും നമുക്ക്
ആരുമില്ലാതായ് മാറിടുന്നു
എത്രയോ ദാരുണമീ കാഴ്‍ച കാണാൻ
നമുക്ക് ആവുകയില്ലതാനും
എങ്കിലും നമ്മളിൽ നമ്മളായ് നമുക്ക്
ഒന്നായ് നല്ലൊരു നാളെക്കായ്
പോരുതീടണം