എ.യു.പി.എസ്.വേലിക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021-2022 അധ്യനവർഷത്തിലെ പ്രവർത്തനങ്ങൾ

പ്രീ-പ്രൈമറി ക്ലാസ് മുതൽ 7 ക്ലാസ് വരെ ഓൺലൈൻ വഴി നല്ല രീതിയിൽ ക്ലാസ് നടത്താൻ കഴിഞ്ഞു.

ഓൺലൈൻ ക്ലാസ് പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക് അധ്യാപകർ നേരിട്ട് എത്തി നിർദ്ദേശങ്ങൾ നൽകാനായി .

വിദ്യാലയം തുറന്നതിനുശേഷം കുട്ടികൾക്കായി നല്ലൊരു ക്ലാസ് അന്തരീക്ഷം നൽകി വരുന്നു .

പഠനവിടവ് നികത്തനായി പ്രത്യേക പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .

പഠ്യേതര പ്രവർത്തനങ്ങളിലും മറ്റു ക്ലബ് പ്രവർത്തനങ്ങളും ചെയ്യാനായി .

കുട്ടികളുടെ പങ്കാളിത്തത്തിൽ ദിനാചരണങ്ങൾ വൈവിധ്യമുള്ളതാക്കാൻ കഴിഞ്ഞു,അതിലൂടെ അതിന്റെ പ്രാധാന്യം അവരിലേക്കെത്തിക്കാനായ് .

L .S .S , U .S .S പരിശീലനം നടന്നുകൊണ്ടിരിക്കുന്നു .

മികച്ച രീതിയിൽ കുട്ടികൾക്കായി ഉച്ചഭക്ഷണം എത്തിക്കാൻ ശ്രമം തുടരുന്നു .

ചിങ്ങം കർഷകദിനത്തോടനുബന്ധിച്ച് വയലാർ പഞ്ചായത്തിന്റെ , മികച്ച കർഷകർക്കുള്ള അവാർഡ് സ്കൂൾ കാർഷിക ക്ളബ്ബിന് ലഭിച്ചു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രൂത്ത് ന്യൂസ് എന്ന ക്ലബ്ബ് ഹൗസ്, വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ വാർത്താ വായനയിൽ 8 - ആം ക്ലാസ് വിദ്യാർത്ഥിനിയായ അഖില ജെ പ്രകാശ് എന്ന കൊച്ചു മിടുക്കി ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ ട്രൂത്ത് ന്യൂസ് ക്ലബ്ബ് ഹൗസ് അംഗങ്ങൾ സ്കൂളിൽ എത്തി കുട്ടിയെ അനുമോദിച്ചു.

ഈ വർഷത്തെ സബ്ജില്ലാ സ്പോർട്സിൽ സ്കൂളിലെ കായികതാരങ്ങൾ മികച്ച വിജയം കരസ്ഥമാക്കി.

സിനിയർ വിഭാഗം ,ലോങ്ജംബിൽ രണ്ടാം സ്ഥാനവും ജാവലിൻത്രോയിൽ മുന്നാം സ്ഥാനവും ട്രിപ്പിൾ ജംബിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ +2 സയൻസ് വിദ്യാർത്ഥിനി അനുഗ്രഹ ബൈജു

ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനവും നേടിയ പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ക്ഷമ കൃഷ്ണ

സിനിയർ വിഭാഗം ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ +1 വിദ്യാർത്ഥിനി നക്ഷത്ര നേശ്

സബ് ജുനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടിയ എട്ടാംക്ളാസ്സിലെ കൊച്ചുമിടുക്കൻ കിരൺ രാജ് കെ ആർ