എ.യു.പി.എസ്.വേലിക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചീറക്കോട്ടിൽ പി.സി. അയ്യപ്പൻ ക‍ൂട്ടി എന്ന മഹത് വ്യക്തിയ‍ുടെ അശ്രാന്ത പരിശ്രമായി ആണ് ഇങ്ങനെയൊര‍ു സാമ‍ൂഹ്യസ്ഥാപനം 1964.ൽ ഇവിടെ ഉടലെട‍ുത്തത്. മ‍ുസ്ലീം,ക്രിസ്ത്യൻ,മലയർ,‍ത‍ുടങ്ങി എല്ലാ വിഭാഗം ജനങ്ങളിലേയ്ക്ക‍ു വിദ്യാഭ്യാസം എത്തിക്ക‍ുക എന്ന ഉദ്ദ്യേശത്തോടെയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതിനായി പറങ്കിമാവിൻതോട്ടമായിര‍ുന്ന ഒന്നരേക്കർ ഭ‍ൂമി ‍ക‍ുഞ്ച‍ുമ‍ൂത്താൻ എന്ന വ്യക്തിയിൽ നിന്ന‍ും വാങ്ങുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .

  സാധാരണകാര‍ുടെക‍ൂടി വലിയൊരു സ്വപ്നമായിരുന്നു ഈ വിദ്യാലയം .വിദ്യാലയത്തിന്റെ പ്രാധാന്യം അധ്യാപകരില‍ൂടെ ജനങ്ങൾക്കിടയിലേക്ക് എത്തുകയും 101 കുട്ടികളുമായി ഒന്നാം തരം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .സ്കൂൾ സ്ഥാപകനായ ശ്രീ .പി .സി .അയ്യപ്പൻകുട്ടി കുട്ടികളുടെ  വിദ്യാഭ്യാസ പുരോഗതിക്ക് ഒപ്പം തന്നെ പഠനത്തിന് വേണ്ട മറ്റു കാര്യങ്ങളും വളരെ അധികം പ്രാധാന്യം നൽകുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു .സ്ഥാപനം പ്രവർത്തനം ആരംഭിക്കുമ്പോൾ ശ്രി .കാളിദാസൻനായർ അവറുകൾ ആയിരുന്നു  പ്രധാന അധ്യാപക ചുമതല നിറവേറ്റിയിരുന്നത് .സഹ അധ്യാപകരായി ശ്രീ  .വി .രാജൻ മാസ്റ്റർ ,ശ്രീ.ടി .കെ.വാസുദേവൻ മാസ്റ്റർ എന്നിവരും ആയിരുന്നു. ഒന്നാം തരത്തിൽ തുടങ്ങി ഇന്ന്  കാണുന്ന വിദ്യാലയം ഘട്ടം ഘട്ടമായി  എഴം തരം  വരെ ഉയർന്നു. ഒരു സാമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട് സ്ഥാപിതമായ ഈ വിദ്യാലയം വേലിക്കട് ഗ്രാമവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വിദ്യാഭ്യാസ പുരോഗതിയിലൂടെ ഈ ഗ്രാമത്തിന് പുതിയ മുഖച്ഛായ നൽകുന്നതിനും വലിയ പങ്ക് ഇന്നും വഹിക്കുന്നു.

കർമ്മ നിരതരായ ഒര‍ുപാട് അധ്യാപകര‍ുടേയ‍ും സർവ്വ സഹകരണങ്ങള‍ും നൽകിയ നാട്ട‍ുകാര‍ുടേയ‍ും ക‍ൂട്ടായ പരിശ്രമത്തിന്റെ ഫലമായി പ്രീ- പ്രൈമറി ക്ലാസ്സ‍ുകൾ ഉൾപ്പെടെ എഴാം -തരം വരെയ‍ുളള ഇംഗ്ലീഷ് -മലയാളം മീഡിയം ക്ലാസ്സ‍ുകളിലായി 600-ഓളം ക‍ുട്ടികള‍ും 30 -ഓളം അധ്യ‍ാപക -അനധ്യാപകേതര അഗംങ്ങള‍ുമായി നമ്മ‍ുടെ വിദ്യാലയം ഒര‍ു പ‍‍ുതിയ ര‍ൂപത്തിലേക്ക് മാറിയിരിക്ക‍ുന്ന‍ു.മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള‍ും വാഹനസൗകര്യവ‍ും അടിസ്ഥാന പരവ‍ും നിലവാര മ‍ുളളത‍ുമായ പഠനരീതികള‍ുമായി വിദ്യ പ്രദാനം ചെയ്യ‍ുന്നതിൽ ഈ വിദ്യാലയം എന്ന‍ും ശ്രദ്ധ നൽക‍ുന്ന‍ു.