എ.യു.പി.എസ്.മനിശ്ശേരി/അക്ഷരവൃക്ഷം/അവൻ ഒരു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
അവൻ ഒരു ഭീകരൻ

ഒരു ദിവസം ഒരു മനുഷ്യൻ കാട്ടിലൂടെ നടന്നു പോവുകയായിരുന്നു.
അപ്പോൾ അവൻ ഒരു ശബ്ദം കേട്ടു .
അവൻ പേടിച്ചു ചുറ്റും നോക്കി.
അവൻ ആകെ പേടിച്ചു വിറച്ചു .
ഇത് വരെ ഞാൻ ഇങ്ങനെ ഒരു ശബ്ദം കേട്ടിട്ടില്ല .
ആ ശബ്ദം തുടർന്നുകൊണ്ടേയിരുന്നു .
അവൻ പുറകിലേക്ക്‌ നോക്കി, അതാ ഒരു ഭീകരൻ, അയാൾ ഭീകരനോട് ചോദിച്ചു .
നീ ആരാണ് , നീ എവിടെ നിന്നു വന്നു.
നീ എന്തിനാണ് എന്നെ പേടിപ്പിച്ചത് .
ഭീകരൻ മറുപടി നൽകി , ഞാൻ ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണ് വരുന്നത് .
നീ എന്തിനാണ് എന്നെ പിന്തുടരുന്നത് മനുഷ്യൻ ചോദിച്ചു .
എന്റെ ലക്ഷ്യം മനുഷ്യരുടെ ശരീരത്തിൽ കയറിക്കൂടുക എന്നതാണ് .
നിന്റെ ശരീരത്തിലും ഞാൻ കയറിക്കൂടും .
മനുഷ്യൻ അത് കേട്ടതും ഓടി രക്ഷപ്പെടാൻ തുടങ്ങി.
പക്ഷേ ഭീകരൻ പിടികൂടി.
ആ മനുഷ്യൻ കരഞ്ഞു കൊണ്ട് ഓടി .
ഭീകരൻ പറഞ്ഞു നീ ഓടിയിട്ടു കാര്യമില്ല....
വ്യക്തിശുചിത്വവും, പരിസരശുചിത്വവും ഇല്ലാത്തവരെ ഞാൻ പിടികൂടും.
അത് പറഞ്ഞുകൊണ്ട് ഭീകരൻ മറഞ്ഞു പോയി....
അന്നുമുതൽ അവൻ ഭീകരൻ പറഞ്ഞ കാര്യങ്ങൾ അനുസരിച്ചു .
പെട്ടന്ന് തന്നെ അയാളുടെ രോഗവും സുഖപ്പെട്ടു.
ഭീകരൻ വീണ്ടും പ്രത്യക്ഷപ്പെട്ടു, കോറോണ എന്ന പേരിൽ.....
കൂട്ടുകാരേ ....
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഉണ്ടെങ്കിൽ മാത്രമേ
നമുക്കു നമ്മുടെ ജീവൻ രക്ഷിക്കാൻ പറ്റുകയുള്ളു .
ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം .

അനിഷ്‌ക എ
3 A എ.യു.പി.എസ്.മനിശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ