എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ആനുകാലിക നുറുങ്ങു കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആനുകാലിക നുറുങ്ങു കവിതകൾ

 
1. ചെരുപ്പ്
വലിച്ചെറിയാൻ
സമയമായെന്നറിയാം
മനഃപൂർവം
തേച്ചതല്ലെന്നറിയാം
കൂടെ നിന്ന് തേഞ്ഞത്
നിന്റെ തെറ്റല്ലെന്നറിയാം
അറിയാത്തതൊന്നുമാത്രം
എന്റെ തെറ്റെന്താണ്.......
2. അമ്മ
പാറ പൊട്ടിച്ചു
കുഞ്ഞിനെയൂട്ടുന്ന
അമ്മമാരുണ്ട്.....
പറയിലെറിഞ്ഞു
പൊട്ടിച്ചു
കുഞ്ഞിനെ കൊല്ലുന്ന
അമ്മമാരും.......
3. കൊറോണ തന്ന തിരിച്ചറിവ്
ആവശ്യത്തിന്
യുദ്ധ വിമാനങ്ങളും
കയ്യിലുണ്ടഎന്നഹങ്കരിക്കുന്ന
മനുഷ്യർക്ക്.....
അവനെ രക്ഷിക്കാൻ
ആവശ്യത്തിന് വെന്റിലേറ്റർ
പോലും കയ്യിലില്ലെന്ന
തിരിച്ചറിവും നൽകുന്നുണ്ട്
വെറുമൊരു അണുവായ
കൊറോണ..........
4. കൊറോണ വരുത്തിയ മാറ്റം
കുഴിമന്തിയിൽ നിന്ന്
പഴങ്കഞ്ഞിയിലേക്കും
നെയ്‌മീനിൽ നിന്ന്
ഉണക്കമീനിലേക്കുമുള്ള ദൂരം
എത്ര ചെറുതാണെന്ന്
തിരിച്ചറിയാൻ
ഉള്ള കാലം....
5. മതസൗഹാർദ്ദം
ബീഫില്ലാതെ
ചോറിറങ്ങാത്തവന്റെ തോളിൽ കയ്യിട്ട്
പച്ചക്കറി മാത്രം
കഴിക്കുന്നവൻ സൗഹൃദത്തിന്റെ ഐസ്ക്രീം
പങ്കിടുന്നത് കാണണമെങ്കിൽ ഞങ്ങടെ നാട്ടിലേക്കു വാ....
മനുഷ്യരെന്താണെന്നറിഞ്ഞിട്ട് തിരിച്ചു പോകാം....
6. ഏപ്രിൽ ഫൂൾ
പരസ്പര വിശ്വാസമില്ലാത്ത
ഈ ലോകത്ത്
ഒരു നിമിഷനേരത്തേക്കെങ്കിലും
നിന്നെ വിശ്വസിച്ചു പോയതിനു
നീ കൊടുക്കുന്ന
ശിക്ഷയാണ്
ഏപ്രിൽ ഫൂൾ
7. ഈസ്റ്റർ
നിന്നെ പോലെ നിന്റെ
അയൽക്കാരനെയും
സ്നേഹിക്കുക എന്നു
പറഞ്ഞത് തന്നെയാകണം
നിന്നെ കുരിശിലേറ്റുവാൻ
അവർ കണ്ടെത്തിയ
ഏറ്റവും വലിയ കാരണം
8. വനിതാദിനം
അമ്മയായി
ഭാര്യയായി
പെങ്ങളായി
കാമുകിയായി
മകളായി
കൂട്ടുകാരിയായി
അവളില്ലാത്ത
 ഒരൊറ്റ ദിനം പോലും
ഭൂമിയിലില്ല
എന്നറിയാത്തയാരോ
ഉണ്ടാക്കിയതാണീ
വനിതാദിനം.........
9. വിഷു
കണി കണ്ടുണരുമ്പോഴും
അകലങ്ങളിൽ പെട്ടുപോയ മക്കളെയോർത്ത്
പടക്കത്തേക്കാളുച്ചത്തിൽ
പൊട്ടുന്നുണ്ട്.......
കേരളത്തിന്റെ നെഞ്ച്


പാർവതി ദാസ്. എൻ
6 A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത