ലോകത്തെ നടുക്കിയ യോദ്ധാവ്
കാണാതെ വന്നവനാ ഭീകരൻ
ഓരോ ജീവനുംകൊന്നൊടുക്കി-
യവൻ' ആനന്ദനൃത്തമാടുന്നു
മരുന്നുമില്ല വൈദ്യവുമില്ല
ശുചിത്വമാണ് പ്രതിരോധം
കൈകൾ കഴുകിടാം ഇടക്കിടെ
പ്രതീക്ഷയോടെ കാത്തിരിക്കാം
പേടിയില്ലാത്തെ മുന്നേറുക
എന്നതു തന്നെ ലക്ഷ്യം
ഇനി ഒന്നായ്ച്ചേരാം നമുക്ക്
മഹാമാരിയെ തകർക്കാം