എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/എന്റെ ഗ്രാമം
അതിർക്കാട്
പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിൽ പത്തിരിപ്പാലക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അതിർക്കാട് .കല,വിദ്യാഭ്യാസം,ആരോഗ്യം,ചരിത്രം എന്നീ എല്ലാ മേഖലകളിയും സമ്പുഷ്ടമാണ് ഈ കൊച്ചു ഗ്രാമം . പാലക്കാട് ജില്ലയുടെ വെള്ളിയരഞ്ഞാണമായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന അതിർക്കാട് ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെയും കലവറയാണ് .മങ്കര , ലക്കിടി പേരൂർ എന്നീ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ഭാരതപുഴയുടെ തീരം മുന്കാലത് മൺതിട്ടകളും കാടും നിറഞ്ഞ പ്രദേശമായിരുന്നത്രെ ! അതിർത്തിയിൽ ഉള്ള കാട്ടുപ്രദേശം ആയതുകൊണ്ടുതന്നെ ആ പ്രദേശത്തെ അതിർത്തിക്കാടെന്നു പറഞ്ഞുപോന്നു . പിന്നീട് ആ പ്രേദേശം അതിർക്കാട് എന്ന് അറിയപ്പെട്ടു.ഗ്രാമത്തിലെ പ്രധാന യു പി സ്കൂൾ ആണ് അതിർക്കാട് സ്കൂൾ (Mankara West Basic and U P School)
സുന്ദരവും മനോഹരവുമായ ഒരു കൊച്ചു ഗ്രാമമാണ് മങ്കര . ഒരുപാട് പ്രശസ്ത വ്യക്തികൾ ജനിച്ചു വളർന്ന നാടും കൂടിയാണ് .കൂടാതെ ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയാണ് മങ്കര.മങ്കര എന്ന പേരിൽ ഒരു ഐതിഹ്യമുണ്ട് .പണ്ടുകാലത്ത് മങ്കര ഒരു കാട്ടുപ്രദേശമായിരുന്നു.ധാരാളം മാനുകൾ ഉള്ള ഒരു പ്രദേശമായിരുന്നതുകൊണ്ട്
ഈ സ്ഥലം 'മാൻകര' എന്ന പേരിൽ അറിയപ്പെട്ടു.പിന്നീട് മാൻകര ലോപിച്ച് മങ്കരയായി മാറി .
പ്രശസ്ത സാഹിത്യകാരനായ ഒ .വി വിജയനും അദ്ദേഹത്തിന്റെ സഹോദരി ഒ.വി ഉഷയും ജനിച്ചത് മങ്കരയിലാണ് . ആൾ ഇന്ത്യ കോൺഗ്രസിന്റെ ഏക മലയാളി പ്രെസിഡന്റായ ചേറ്റൂർ ശങ്കരൻ നായർ മങ്കരയിലാണ് ജനിച്ചത് .അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണത്രെ മങ്കരയിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത് .
ശ്രദ്ധേയരായ വ്യക്തികൾ
- സദനം കുമാരൻ
- സദനം ഹരികുമാർ
- സദനം ഗോപാലകൃഷ്ണൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സദനം കഥകളി അക്കാദമി
- മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ
- സേവാ സദൻ സെൻട്രൽ സ്കൂൾ
- സദനം കുമാരൻ കോളേജ്
ആരോഗ്യ കേന്ദ്രങ്ങൾ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- സത്യ മെഡിക്കൽ സെന്റർ
-
അതിർക്കാടിലേക്കു പോകുന്ന റോഡ്
-
കഥകളി അക്കാദമിയിലെ ക്ഷേത്രം
-
കഥകളി അക്കാദമിയിലെ ക്ഷേത്രം
-
സദനം ആഡിറ്റോറിയം
-
സത്യ മെഡിക്കൽ സെന്റർ
-
പ്രാഥമിക ആരോഗ്യ കേന്ദ്രം
-
സേവാ സദൻ സെൻട്രൽ സ്കൂൾ
-
സദനം കുമാരൻ കോളേജ്
-
മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ
-
സദനം കഥകളി അക്കാദമി
-
അതിർക്കാട് പുഴ
-
മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ കുട്ടികൾക്കായുള്ള കളിസ്ഥലം
-
കുടുംബാരോഗ്യകേന്ദ്രം ,പേരൂർ
-
മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ പ്രവേശനകവാടം
-
മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ ഔഷധ സസ്യ തോട്ടം .
-
മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ പാർക്ക്
-
മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ പ്രധാന കവാടം .