പഠിച്ചതൊന്നും ചെയ്തില്ല ഞാൻ
ചെയ്യാനായി പഠിച്ചില്ല ഞാൻ
ശുചിത്വമോടെ നടന്നില്ല ഞാൻ
കണ്ണിൽക്കണ്ടത് തിന്നു ഞാൻ
അമ്മക്കായി കുളിച്ചു ഞാൻ
അച്ഛനു വേണ്ടി പഠിച്ചു ഞാൻ
ടീച്ചർ പറഞ്ഞ പാഠങ്ങൾ
ഇരുചെവി കേട്ടു മറന്നു ഞാൻ
ശുചിത്വ ബോധമില്ലാതെ
കളിച്ചു രസിച്ചു നടന്നു ഞാൻ
വ്യാധികളെങ്ങും ഉണ്ടായപ്പോൾ
ആധികൾ പേറി നടന്നു ഞാൻ
മാറാവ്യാധികൾ വരാതിരിക്കാൻ
ശുചിത്വം തന്നെ ഔഷധമെന്ന്
തിരിച്ചറിഞ്ഞു പഠിച്ചു ഞാൻ