എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ മഹാമാരിയുടെ ഈ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
   മഹാമാരിയുടെ ഈ കാലത്ത്   

ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കെറോണ വൈറസിന്റെ ഭീതിലാണ് ലോകരാജ്യങ്ങൾ. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ .മൈക്രസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേരിൽ ഈ വൈറസുകൾ അറിയപ്പെടുന്നത്. വളരെ വിരളമായ മൃഗങ്ങളിൽ നിന്ന് മനുഷൃരിലേക്ക് പകർന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനേട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ ബാധിക്കുന്ന കോറോണ വൈറസുകൾ ആയിരുന്നു സാർസ്മെർസ് എന്ന രോഗങ്ങൾ ക്ക് കാരണആയതും.ഇന്ത്യയിൽ ആദ്യം കെറേണ വന്നത് ചൈനയിൽ വിദ്യാർത്ഥിയായ തൃശ്ശൂർ സ്വദേശി ക്കാണ്. ഇന്ത്യയിൽ പല സംസ്ഥാന ങ്ങളിലും കെറോണ അതിവേഗം വ്യാപിച്ചു എന്നാൽ കേരളത്തിൽ നല്ല രീതിയിൽ ചികിത്സയും പലരിലേക്ക് പകരാനുളള സാദ്ധ്യതയും കുറിച്ചപ്പോൾ രോഗം വ്യപനം കുറവായി .ഈ രോഗത്തെ ചെറുക്കാൻ വേണ്ടി അഹേരാത്രം ജോലി ചെയ്യുന്ന എല്ലാവരേയും നന്ദിപൂർവ്വം സ്മരിക്കുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു.

ശ്രീനന്ദ.എസ്
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം