എന്തിനായി വന്നു നീ എൻ ജീവിതത്തിൽ
സുഖകരമാം ഈ ലോകത്തെ
തകർത്തിടുന്നത് എന്തിന് നീ വന്നു
വിശ്വം മുഴുവൻ ഭീതി പടർന്നത്തി
എങ്ങും കറുപ്പാർന്ന നിൻ നിഴൽ
എന്തിന് വന്നു ഈ ലോകത്ത്
വൻ സാമ്രാജ്യങ്ങൾ പോലും
കീഴടങ്ങി നിൻ മുമ്പിൽ
എങ്കിലും നട്ടു ഞങ്ങൾ പ്രതീക്ഷക്കായി
നമ്മുടെ ഭാവിമരം -നാം ഭാരതീയർ പൊരുതും വീണ്ടും
നിൻ അടിമകളായി ഞങ്ങൾ
വീഴില്ല തളരില്ല തലകുനിക്കില്ല
പൊരുതും നിലനില്പിനായി
പ്രതീക്ഷയുള്ള നിലനില്പിനായി
എന്തിനു വന്നു നീ
നമ്മുടെ ഭൂമിയെ നശിപ്പനായി,
എന്തിനു വീണ്ടും വരുന്നു നീ
കരിനിഴൽ കൊറോണ.