എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/കുട്ടികളുടെ പാർക്ക്
വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപികയായ ചിന്നമ്മാളു ടീച്ചറുടെ സ്മരണാർത്ഥം പൂർവ്വ വിദ്യാർത്ഥികളായ കോട്ടയിൽ രാജി ,റാണി ,രാജീവൻ എന്നിവർ ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്ക് ഒരുക്കിയിട്ടുണ്ട്. 2 ഊഞ്ഞാലുകളും slide ഉം merry go round ഉം ചേർന്നതാണ് ഈ പാർക്ക്. വിദ്യാലയത്തിന്റെ മുന്നിലായി തന്നെ സജ്ജീകരിച്ചിരിക്കുന്ന പാർക്കിന് തണലേകാൻ ഒരു മുത്തശ്ശി പ്ലാവും ഉണ്ട്. ഓരോ ദിനവും ഓരോ ക്ലാസിന് എന്ന വിധത്തിലാണ് കുട്ടികൾ പാർക്ക് പ്രയോജനപ്പെടുത്താറ്.