മഴ മഴ മഴ മഴ മഴ വന്നു
മാനത്തുന്നൊരു മഴ വന്നു
ചറ പറ ചറ പറ മഴ വന്നു
കുളിരണിയിക്കാൻ മഴ വന്നു
മലയുടെ മുകളിൽ മഴ വന്നു
മരത്തിനു മുകളിൽ മഴ വന്നു
മാളിക മുകളിൽ മഴ വന്നു
ഇടിയും വെട്ടി മഴ വന്നു
കാറ്റും വീശി മഴ വന്നു
അലറികൊണ്ടൊരു മഴ വന്നു
മഴ മഴ മഴ മഴ മഴ വന്നു
കുളിരണിയിക്കാൻ മഴ വന്നു
ഹായ്………..മഴ മഴ മഴ മഴ