എ.ജെ.ബി.എസ് മാനാംകുളമ്പ്/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കോവിഡ്-19

2020 ഫെബ്രുവരി മാസത്തിലെ അവസാന നാളുകൾ കൊറോണ അഥവാ കോവിഡ്-19 എന്ന രോഗത്തെ കുറിച്ച് നാം അറിഞ്ഞു തുടങ്ങി. മാർച്ച് മാസം ആയപ്പോഴേക്കും ലോകത്തിന്റെ എല്ലാ ദിക്കിലും പടർന്നു കയറി. ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ ഈ വൈറസ് കണ്ടു തുടങ്ങിയത്. ഒരു മനുഷ്യനിൽ നിന്ന് ഈ വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചു. പനി, ചുമ, ശ്വാസതടസ്സം, ജലദോഷം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ആ വൃക്തിയുടെ സമ്പർക്കം മൂലം ചുറ്റുമുള്ളവരിലേക്ക് രോഗം പകരുന്നു. ഇന്ത്യയിൽ മാർച്ച് 22 പ്രധാനമന്ത്രി ജനതകർഫ്യൂ പ്രഖ്യാപിച്ചു. അതിനെ തുടർന്ന് 21 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൻ പ്രഖ്യാപിച്ചു. ലോകത്തെ സമ്പന്ന രാജ്യങ്ങങ്ങൾക്ക് പോലും ഈ മഹമാരിയെ തടുക്കാൻ കഴിഞ്ഞില്ല. ലോകത്ത് ലക്ഷക്കണക്കിന് ജീവൻ മരണത്തിനു മുന്നിൽ കീഴടങ്ങിക്കൊണ്ട് ഇരിക്കുന്നു. നമ്മുടെ നാട്ടിലും ഈ വൈറസ് മരണഭീതി ഉയർത്തിയതിനെ തുടർന്നാണ് എല്ലാ മേഖലകലും നിശ്ചലം ആയത്. ഈസ്റ്ററും വിഷുവും ശാന്തതയിലും ആഢംഭരമില്ലാതെയും നാം ആഘോഷിച്ചു. സർക്കാരിൽ നിന്നും സൗജന്യറേഷനും ഭക്ഷ്യക്കിറ്റും വിതരണവും നടത്തിക്കൊണ്ടിരിക്കുന്നു. കോവിഡ് പോലീസ് സേനയെ ആകെ ദുരിതത്തിൽ ആക്കി. രാവും പകലും മനുഷ്യജീവൻ പൊലിയാതെയിരിക്കാനായി ആരോഗ്യപ്രവർത്തകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. നമുക്കും പോരാടാം, കോറോണയെ പ്രതിരോധിക്കാം.


അഭിശ്രീ
3 A എ.ജെ.ബി.എസ്_മനംകുളമ്പ്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - ലേഖനം