സഹായം Reading Problems? Click here


എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവിക്കാം

എന്റെ ഉമ്മറത്തിണ്ണയിൽ
 ഈ പുലർകാല രാവിൽ
 മതിയാവോളം ആസ്വദിക്കട്ടെ ഞാൻ
 എൻ കയ്പയും പയറും തളിരിട്ടത്
 എങ്കിലും ആശ്ചര്യപ്പെട്ടുപോം
 വാർത്ത തന്നെയിത് ;
 ഒരു കൊച്ചു ജീവിവർഗ്ഗമിന്നീ
 ലോകത്തെ കീഴടക്കിയെന്നോ ?
 ലോകത്താകെ ഈ വ്യാധിയാൽ
 കുമിയും മൃതദേഹങ്ങൾ;
 അവയും എന്നെപ്പോലുള്ള മനുഷ്യരല്ലേ?
 ഒന്നു നൊമ്പരപ്പെട്ടുകൊണ്ട്
 എനിക്കീ ഗതി വരരുതെന്ന്
 ചിന്തിക്കരുതോ ഞാൻ?
 കൊറോണയെന്ന മഹാമാരിയെ
 അകലെനിന്നനുനിമിഷം
 ഒരുമിച്ചു നേരിടാം.
 വ്യക്തി ശുചിത്വം പാലിച്ചിടാം
 കൈകഴുകി മുക്തി നേടാം.
 പ്രാർത്ഥിച്ചുകൊണ്ടിരിക്കാം
 നമ്മുടെ ലോകത്തിൻ നന്മക്കായ്...

                                                  

- സവ്യ സുരേഷ്. സി
9.A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത