ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളെ വായനയുടെ ലോകത്തിലേക്ക് നയിക്കുന്ന ലൈബ്രറിയുടെ പങ്ക് വളരെ വലുതാണ്.ശ്രീമതി പി പ്രമീള ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.അയ്യായിരത്തോളം വരുന്ന പുസ്തകശേഖരം സ്കൂളിലുണ്ട്.ഗ്രന്ഥലോകം ,വിദ്യാരംഗം എന്നീ പ്രസിദ്ദീകരണങ്ങൾ വരുത്തുന്നുണ്ട്.എല്ലാ ദിവസവും ഉച്ചക്കുള്ള ഇടവേളകൾ ലൈബ്രറി കുട്ടികൾക്കായി തുറന്ന് കൊടുക്കുന്നു.

പുസ്തകത്തൊട്ടിൽ

ബഷീർ അനുസ്മരണദിനത്തിൽ കെ ജി ചന്ദ്രിക ടീച്ചർ നൽകിയ ക്ലാസ് റൂം ലൈബ്രറിയിൽ പുസ്തകങ്ങൾ നിറക്കുന്നതിന് പുസ്തകത്തൊട്ടിൽഎന്ന പദ്ധതിയുടെ ആരംഭമാണ്.വിദ്യാരംഗം കലാസാഹിത്യവേദി ഇതിനായി സമൂഹത്തിലെ വിവിധമേഖലയിലുള്ളവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കുന്നു. 2000 രൂപയുടെ പുസ്തകങ്ങൾ മുൻ DEO ശ്രീ.വേണു പുഞ്ചപ്പാടം നൽകി.50 ഓളം പുസ്തകങ്ങൾ ശ്രീ ഹരിശങ്കർ മുന്നൂർക്കോട് നൽകി.പേരെടുത്തുപറയാനാണെങ്കിൽ നിരവധി പേർ ഉണ്ട്.അനേകം പുസ്തകങ്ങൾ പുസ്തകത്തൊട്ടിലിൽ ഇതിനോടകം എത്തിച്ചേർന്നു.


വായനദിനം

കാട്ടുകുളം സ്കൂളിൽ വായനദിനം വിപുലമായി ആഘോഷിച്ചു. വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19ന് ചെറുകഥാകൃത്തും കവിയുമായ ശ്രീ.ബിജു പൊയ്കയിൽ നിർവഹിച്ചു. മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതിയുടെ ഉദ്ഘാടനവും അതേ ദിവസം നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. പി. ശങ്കരനാരായണൻ,മാനേജ്മെന്റ് പ്രതിനിധിയും മുൻ പ്രധാന അധ്യാപികയുമായ ശ്രീമതി എം. കാർത്ത്യായനി,  സുധീർ മാസ്റ്റർ, അംബിക ടീച്ചർ, ശ്രീദേവി ടീച്ചർ മുതലായവർ ആശംസകൾ അർപ്പിച്ചു. ശ്രീ ബിജു പൊയ്കയിൽ  'എഴുത്തിന്റെ നാൾവഴികളിലൂടെ ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പി. എൻ.പണിക്കർ അനുസ്മരണം, പുസ്തക പരിചയം,വായന മത്സരം എന്നിവ സംഘടിപ്പിച്ചു.