എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/മടി
മടി
ഒരിടത്ത് ഒരു അമ്മയും മകനും താമസിച്ചിരുന്നു. മകന്റെ പേര് മോനു. മോനു വളരെ മടിയൻ ആയിരുന്നു. അമ്മ എന്ത് ജോലി കൊടുത്താലും മോനു എനിക്ക് വയ്യ അമ്മേ എന്ന് പറഞ്ഞു പിന്മാറും. ഒരിക്കൽ അമ്മ അവനോട് ഒരു കാര്യം പറഞ്ഞു : "മോനു നീ ഇങ്ങനെ മടിയനായിരുന്നാൽ നിനക്ക് തന്ന ജോലികൾ കൂടും. മടിയൻ മലചുമക്കും എന്ന് കേട്ടിട്ടില്ലേ അതുപോലെ". ഇങ്ങനെ ഒക്കെ കുറെ കാര്യങ്ങൾ പറഞ്ഞപ്പാൾ മോനുവിന് കാര്യം മനസ്സിലായി . അമ്മേ ഞാൻ ഇനി മടികാണിക്കില്ല എന്നുപറഞ്ഞു അവൻ അമ്മയെ കെട്ടിപ്പിടിച്ചു .
|