സയൻസ് ക്ലബ്ബ്

ചാന്ദ്രദിനം

Home2025-26
  Archive     2022-23   2023-24   2024-25   2025-26  

2023-24വർഷത്തെ സയൻസ് ക്ലബ്ബിൽ 60 കുട്ടികളാണുള്ളത്.ജൂലൈ 20 -ാം തീയ്യതിസയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം ചോലക്കുണ്ട് സ്കൂളിലെ അധ്യാപകനായ മെഹബൂബ് പങ്ങിണിക്കാട് നിർവഹിച്ചു.സ്കൂൾ മുറ്റത്ത് വച്ച് നടന്ന ഉദ്ഘാടന പരിപാടി ശാസ്ത്ര പരീക്ഷണങ്ങൾ കൊണ്ട് കുട്ടികൾക്ക് പുതുമയുള്ളതായിരുന്നു.
ജൂലൈ 21 ചാന്ദ്രദിനം ആണ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചത്. എല്ലാ ക്ലാസ്സുകളിലും പതിപ്പ് / ചുവർപ്പത്ര നിർമ്മാണം നടത്തി.ചാന്ദ്രയാത്ര ഡോക്യുമെൻററി പ്രദർശനവും നടന്നു. ക്ലാസ്തല, സ്കൂൾതല ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിൽ 4B ക്ലാസിലെ മുഹമ്മദ് ഫാദി ഒന്നാം സ്ഥാനവും 5B ക്ലാസിലെ ആയിഷ നന്നമ്പ്ര രണ്ടാം സ്ഥാനവും 4B ക്ലാസിലെ മുഹമ്മദ് നിഹാൽ CC മൂന്നാം സ്ഥാനം നേടി.
21-ാം തീയതി നടന്ന വാട്ടർ റോക്കറ്റ് ലോഞ്ചിംഗ് പുതുമയുള്ളതും കുട്ടികൾക്ക് കൗതുകരവും ആയിരുന്നു. കൂടാതെ ക്ലാസ് തലത്തിൽ റോക്കറ്റിന്റെ മോഡൽ നിർമ്മാണവും നടന്നു.