എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/പരിസരം ശുചീകരിച്ച് മഹാമാരിയെ തുരത്തൂ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം ശുചീകരിച്ചു മഹാമാരിയെ തുരത്തൂ

നാം ജീവിക്കുന്ന ചുറ്റുപാടാണ് പരിസരം .അതു മലിനവും ദുർഗന്ധ പൂരിത വും ആകാതെ നോക്കേണ്ട കടമ നമുക്കുണ്ട്. എന്നാൽ ആ പാവനമായ കടമ നിറവേറ്റാൻ നമ്മൾ താൽപര്യം കാട്ടുന്നില്ല എന്നത് ഈ യുഗത്തിലെ ഒരു ദുരന്തം തന്നെ .ഈ മാലിന്യക്കൂമ്പാരത്തിൽ നടുവിൽ മുഖം ചുളിക്കാതെ ജീവിക്കാൻ ഇന്നു മനുഷ്യൻ പഠിച്ചുകഴിഞ്ഞു. ഇത് മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമായി ഇന്ന്മാറിക്കഴിഞ്ഞു. ആഡംബരങ്ങൾ ഇല്ല, മനുഷ്യ അഹങ്കാരങ്ങൾ ഇല്ല, മതമില്ല, അടിപിടി ഇല്ല, അങ്ങനെ മനുഷ്യ വികാരങ്ങളെല്ലാം ചവിട്ടിതാഴ്ത്തി കോ വിഡ് വൈറസിൻ്റെ വിളയാട്ടം മാത്രം.

മനുഷ്യൻ്റെ മോശമായ ജീവിത രീതികൊണ്ട് കോവിഡ് വൈറസ് ലോകത്തെ കൊലക്കയറിട്ട് മുറുക്കുകയാണ്. " കുളിക്കാനുള്ള കുളത്തിൽ തന്നെ കടവ് ഇറങ്ങുന്നു" എന്നു പറയുന്നപോലെ റോഡിൽ തുപ്പുകയും മലമൂത്ര വിസർജനം നടത്തുകയും ചെയ്യുന്നു. അതിനെല്ലാം തിരിച്ചടിയായി കോവിഡ്. മനുഷ്യന്റെ ഇത്തരത്തിലുള്ള മോശമായപ്രവർത്തികളെ പാഠം പഠിപ്പിക്കാനും മാന്യത പഠിപ്പിക്കാൻ കോവിഡ് വൈറസ്.ഇത്തരത്തിൽ ഒരു തിരിച്ചടി വരുമ്പോൾ നാമെല്ലാം ശുചിത്വം താനേ പഠിക്കും. അല്ലെങ്കിൽ ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്നു " താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും" എന്നു പറയുന്ന പോലെ എല്ലാം ദൈവം കാണുന്നുണ്ട്. തല മറന്നു എണ്ണ തേച്ചാൽ ഇതിലും വലിയ ലോക്ക് ഡൗൺ മനുഷ്യ കേസരികളെ തേടിയെത്തും.

പരിസര മലിനീകരണത്തിന്റെ ഭീകരതയെ പറ്റി ജനങ്ങളുടെ ഇടയിൽ അവബോധമുണ്ടാക്കാൻ ആയി എല്ലാ വർഷവും ജൂൺ മാസം 5 ലോക പരിസ്ഥിതി ദിനം മായി നാം ആചരിക്കുന്നുണ്ട് എന്നിട്ടും പാഠം പഠിക്കാതെ മനുഷ്യ വർഗ്ഗങ്ങൾ .ദൈവംഎല്ലാം കാണുന്നുണ്ട്. മനുഷ്യന്റെ അഹങ്കാരത്തിന് ഇത്രയും കണ്ടുപിടുത്തങ്ങൾ കണ്ടെത്തിയ മനുഷ്യവർഗ്ഗത്തിന് ഈ വൈറസിനെ പ്രതിരോധിക്കാൻശക്തമായ മരുന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല കാരണം അത് ദൈവം മരുന്ന് പെട്ടന്ന് കണ്ടെത്തിയാൽ മനുഷ്യൻ അഹങ്കാരികളെക്കാൾ അഹങ്കാരികൾ ആകും കോറോണ19 വരാതിരിക്കാൻ പൊതു സ്ഥലത്ത് തുപ്പരുത്, പരിസരവും വീടും നാടും വൃത്തിയായി സൂക്ഷിക്കുക, പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്തരുത്, ശരീരം വൃത്തിയായി സൂക്ഷിക്കുക.അതിനപ്പുറം ബിരിയാണി കണ്ടാൽ കൈ കഴുകാതെ ചാടിക്കയറി ഇരിക്കുന്നവരെ കോവിഡ് 19 സോപ്പുപയോഗിച്ച് കൈകഴുകാൻ പഠിപ്പിച്ചു. പണംകൊണ്ട് ദൂർത്തടിക്കുന്ന ഭക്ഷണസാധനങ്ങൾ റോഡിലും പൊതുസ്ഥലത്തും പരിസരത്തും വലിച്ചെറിഞ്ഞ് വൃത്തികേടിന്റെകൂമ്പാരമാക്കുന്ന മനുഷ്യ കേസരികളെ പട്ടിണിയുടെ വില പഠിപ്പിച്ചു. " ഇത്രയോള്ളു മനുഷ്യൻ"

അപ്പോൾ ഇതിനൊക്കെ പരിഹാരം ഇല്ലെന്നാണോ? അങ്ങനെ നിരാശരാകാൻ വരട്ടെ .മനുഷ്യൻ്റെ ഇത്തരം അനർത്ഥങ്ങൾക്കു മനുഷ്യബുദ്ധി തന്നെ പരിഹാരം കാണണം. പരിസരം വൃത്തിയായി സൂക്ഷിക്കുക .തുപ്പുകയും മലമൂത്ര വിസർജനം നടത്തുകയും ഭക്ഷണം വലിച്ചെറിഞ്ഞ ആറാടുമ്പോഴും കോവിഡ്19 എന്ന മഹാമാരിയെ ഓർക്കുക. 'വീട്ടിലിരിക്കുജീവൻ രക്ഷിക്കൂ' എന്ന മുദ്രാവാക്യത്തോടൊപ്പം നാം നല്ല പാഠങ്ങൾ ഉൾക്കൊണ്ട് പ്രകൃതിയെ സംരക്ഷിച്ചാൽ ലോകംതന്നെ നിലനിൽക്കും. അല്ലെങ്കിൽ ഒരുപാട് വൈറസുകൾ നമ്മെ കാത്തു നിൽക്കുന്നുണ്ടാകും . പരിസരശുചിത്വം ഉണ്ടെങ്കിൽ ഒരു മഹാമാരിയും ഉറവിടം ഉണ്ടാക്കാൻ കഴിയില്ല അതുകൊണ്ട് പരിസരമലിനീകരണം തടഞ്ഞ് ലോകത്തെ സംരക്ഷിക്കൂ

ദിയ.എ
2B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം