Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
അമ്മേ എനിക്ക് ഒരു കഥ പറഞ്ഞു തരുമോ? ഉണ്ണി വാശിപിടിച്ചു. പറഞ്ഞുതരാം മോനേ, അമ്മ കഥ പറഞ്ഞുതുടങ്ങി. 'ഒരിടത്ത് കൊറോണ എന്ന ഒരു വൈറസ് വന്നു. മനുഷ്യരെ ഇല്ലാതാക്കുക എന്നതായിരുന്നു ഇതിന്റെ ഹോബി. ആദ്യം ആ വൈറസ് ചൈനയിൽ എത്തി.
അവിടെയുള്ള ഒരു മനുഷ്യന്റെ ശരീരത്തിൽ കയറി. ആ മനുഷ്യനിൽ നിന്നും പത്തു പേരിലേക്കും ആ പത്ത് പേരിൽ നിന്ന് നൂറു പേരിലേക്കും ദിവസങ്ങൾക്കുള്ളിൽ അത് പടർന്നു പിടിച്ചു. ചൈനയിൽ വന്ന മറ്റ് നാട്ടുകാരിലേക്കും
ഇവൻ പടർന്നുകയറി. ഇറ്റലിയിലേക്കും ജപ്പാനിലേക്കും അതുപോലെയുള്ള മറ്റു രാജ്യങ്ങളിലേക്കും അവൻ മനുഷ്യശരീരത്തിലൂടെ എത്തിച്ചേർന്നു. അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിലും അവനെത്തി. മറ്റു രാജ്യങ്ങളെ പോലെ നമ്മുടെ നാട് ഇവനെ പേടിച്ചു പിന്മാറാൻ തയ്യാറായില്ല. നമ്മുടെ സർക്കാരും ജനങ്ങളും ഇവനെ എങ്ങനെ പിടിച്ചുകെട്ടാം എന്ന് ഒറ്റക്കെട്ടായി ആലോചിച്ചു. വ്യക്തിശുചിത്വവും അതിലൂടെ കണ്ണി മുറിക്കലും ആണ് നമ്മൾ കണ്ടെത്തിയ മാർഗ്ഗം. എപ്പോഴും കൈകൾ സോപ്പിട്ട് കഴുകിയും ശരീരങ്ങൾ തമ്മിൽ അകലം പാലിച്ചും ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും യാത്രകൾ ഒഴിവാക്കിയും നമ്മൾ വീടിനകത്ത് തന്നെ അടച്ചിരിക്കാൻ തീരുമാനിച്ചു. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തുപോകില്ല എന്ന് സ്വയം തീരുമാനിച്ചു.
സർക്കാരിന്റെ സമയോചിതമായ ഇടപെടൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ കാര്യമായ മരണങ്ങൾ ഇല്ലാതെ നമുക്ക് കൊറോണ എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ കഴിഞ്ഞു നമ്മുടെ കൊച്ചു കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളം അക്കാര്യത്തിലും തെളിയിച്ചു.' ഇത്രയും കേട്ടപ്പോൾ ഉണ്ണിക്ക് സന്തോഷമായി. നിപയെപ്പോലെ മഹാപ്രളയങ്ങളെപ്പോലെ തന്റെ കൊച്ചു കേരളത്തിന്റെ ഒരു അതിജീവനത്തിന്റെ കഥ കൂടി ചരിത്രത്തിൽ എഴുതിച്ചേർത്തത്, ഉണ്ണി അവന്റെ മനസ്സിലും കൊത്തി വെച്ചു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|