എ.എൽ.പി.എസ് തൃക്കണായ/അക്ഷരവൃക്ഷം/അതിജീവനം 2020

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം 2020


ലോകം കണ്ടതിൽ ഏറ്റവും വലിയ രോഗമാണ് കൊറോണ. വൈറസ് മൂലം പടരുന്ന രോഗമായതിനാൽ സാമൂഹ്യ അകലവും ശുദ്ധിയും അത്യാവശ്യമായി വന്നു. സോപ്പ് ഉപയോഗിച്ച് കൈ കഴുകുവാനും അകലം പാലിക്കുവാനും മുഖാവരണം ഉപയോഗിക്കാന്നും ലോകജനത പഠിച്ചു. ഇന്ത്യ ഒഴികെ മറ്റു രാജ്യങ്ങളിൽ മരണസംഖ്യ വളരെയധികം വർദ്ധിക്കുകയുണ്ടായി. ഇപ്പോഴും ഭീതി പടരുകയാണ്. രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ സേവനം വളരെയധികം അഭിനന്ദിക്കേണ്ടതാണ്ട് . അതുപോലെ മറ്റു വകുപ്പിലുള്ളവരുടെയും സേവനം വളരെ പ്രശംസ അർഹിക്കുന്നതാണ്. ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ ഭരണകർത്താക്കളുടെയും ആരോഗ്യ വകുപ്പിന്റെയും, പോലീസ്, ഫോറസ്റ്റ്, ഫയർഫോഴ്സ് എന്നീ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെയും നിരന്തരമായ നിയന്ത്രണങ്ങളും, ബോധവൽക്കരണവും കേരള ജനതയിൽ സമൂഹവ്യാപനവും കൂടുതൽ മരണങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഭരണാധികാരികളുടെ നിയന്ത്രണ ഉത്തരവുകൾ പാലിച്ചും അകലം പാലിച്ചും ശുദ്ധിയോടെ ഇരുന്നും നമുക്ക് കൊറോണ എന്ന പേമാരിയിൽ നിന്നു അതിജീവിക്കാം.

നീരജ പി. ആർ
3 A എ.എൽ.പി.എസ് തൃക്കണായ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം