എ.എൽ.പി.എസ് കോണോട്ട്/ലൈബ്രറി സംവിധാനം

Schoolwiki സംരംഭത്തിൽ നിന്ന്

ആയിരത്തിലേറെ പുസ്തകങ്ങൾ അടങ്ങിയതാണ് ഞങ്ങളുടെ ലൈബ്രറി. പ്രത്യേകം സജ്ജമാക്കിയ മുറിയും റീഡിംഗ് കോർണറ‍ും പ്രത്യേകം ഷെൽഫുകളും ഉണ്ട് കുട്ടികൾക്ക് ഇഷ്ടപ്രകാരം പ്രകാരം പുസ്തകം തിരഞ്ഞെടുക്കാനുള്ള അവസരം നൽകി വരുന്നു. ക്ലാസ് ടീച്ചർമാർ വശവും ചുമതലപ്പെടുത്തുന്ന കുട്ടികൾ വഴിയും കുട്ടികളിലേക്ക് ലൈബ്രറിയിലെ പുസ്തകം എത്തിച്ചേരുന്നു. . വിശ്വവിജ്ഞാനകോശം, പുരാണങ്ങൾ, വിശ്വസാഹിത്യതാരാവലി, ശബ്ദതാരാവലി തുടങ്ങി എല്ലാ വിധ നിഘണ്ടുക്കളും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി എന്നിങ്ങനെ വിവിധ ഭാഷകളിലെ പുസ്തകങ്ങളും ഏതുവിഷയത്തേയും സഹായിക്കൻ കഴിയുന്ന റഫറൻസ് പുസ്തകങ്ങളും എല്ലാ വിഷയത്തെയും ഉൾക്കൊള്ളുന്ന സിഡികളും അടങ്ങുന്ന ബൃഹത്തായ ലൈബ്രറി സംവിധാനം ഞങ്ങൾക്ക് സ്വന്തമായുണ്ട്.ആഴ്ചയിലൊരിക്കൽ കുുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു.കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്.ആനുകാലിക പ്രസിദ്ധീകരണങ്ങളായ , ബാലരമ, ഡൈജസ്റ്റ്, പുരാണചിത്രകഥ, ശാസ്ത്രകേരളം, പത്രം ,മിന്നാീമിന്നി എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു .സ്‍ക‍ൂൾ ലൈബ്രറി ഫലപ്രദമായിതന്നെ നടന്നുവരുന്നു.എല്ലാ വെളളിയാഴ്‍ചകളിലും ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ ലൈബ്രറിപുസ്തകവിതരണം നടക്കുന്ന‍ു.ലൈബ്രറി പുസ്തകങ്ങൾ ക്ലാസ്‍തലത്തിൽ വേർത്തിരിച്ച് ക്രമീകരിച്ചിട്ടുണ്ട്.നൽകുന്ന പുസ്തകങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നു.ലൈബ്രറിവിപുലീകരണത്തിനായി വ്യത്യസ്ഥമായ പദ്ധതികൾ ഓരോ വർഷവും നടന്നുവരുന്നു.വായനാവാരത്തോടനുബന്ധിച്ച് പുസ്തകസമാഹരണയജ്ഞം,പിറന്നാളിനൊരു പുസ്തകം,പുസ്തകത്തൊട്ടിൽ എന്നിവ അവയിൽ ചില പ്രവർത്തനങ്ങളാണ്.ക്ലബ്ബുകളും വ്യക്തികളും ലൈബ്രറിയിലേക്ക് വേണ്ട പുസ്തകങ്ങൾ സ്‍പോൺസർ ചെയ്യാറുണ്ട്.കുട്ടികളുടെ പിറന്നാളുകളിൽ ലൈബ്രറി പുസ്തകങ്ങൾ സ്കൂളിന് സമ്മാനിക്കുന്നു. ഓരോ ക്ലാസുകളിലേക്കുമനുയോ‍ജ്യമായ പുസ്‍തകങ്ങളുൾപ്പെടുന്ന ക്ലാസ് ലൈബ്രറി ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്