എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2012-13.

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ ഭാഗമായി കോണോട് എ.എൽ.പി സ്‍ക‍ൂളിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു

ശാസ്ത്രമേളയിലെ വിജയം

ആർ.ഇ.സി ഹൈസ്കൂളിൽ നടന്ന എന്ന ഉപജില്ലാ ശാസ്ത്രമേളയിൽ ഇത്തവണ കോണോട്ട് എൽപി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 200ലേറെ നാടൻ വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചാണ് ശാസ്ത്രമേളയിലെ കലക്ഷൻ വിഭാഗത്തിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.ഗണിത്മേള,സയൻസ് ചാർട്ട്,സിമ്പിൾ എക്സ്പിരി മെൻറ് ,വിഭാഗത്തിലും ഈ‍ സ്കൂളിലെ വിദ്യാർത്ഥികൾ വിജയം നേടി.ബാല‍ുശ്ശേരി യിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ ഏവര‍ുടെയും ശ്രദ്ധ പിടിച്ച‍ുപറ്റാൻ ഈ വിദ്യാർത്ഥികൾക്ക് കഴിഞു.

വിഷൻ 2012 പ്രദർശനം

ലോകത്തെ വിസ്മയിപ്പിച്ച പത്ര വാർത്തകളുടെയും ചിത്രങ്ങളുടെയും അപൂർവ കാഴ്ചകളാണ് 2012 ലൂടെ കുട്ടികൾക്ക് കാഴ്ചയൊരുക്കിയത്.കുട്ടികളോടൊപ്പം തന്നെ രക്ഷിതാക്കളും നാട്ടുകാരും ആരും വിദ്യാർഥികളും അപൂർവ്വ പ്രദർശനം കാണാൻ സ്കൂളിലെത്തി.2012 13 വർഷത്തെ വായനാവാരത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഔഷധ മരങ്ങളാൽ സമ്പന്നമായ ആയ തുറയിൽ കോട്ടയിൽ കുട്ടികൾ ഏറെ സമയം ചെലവഴിച്ചു.കൊച്ചു മരത്തിൻറെ ചില്ലകളിൽ ചാടിക്കയറിയും വാനര കൂട്ടത്തോടെ ഗോസ്റ്റ് കാട്ടിയും വള്ളിപ്പടർപ്പുകളിൽ ആടി കളിച്ചു കുട്ടികൾ ഏറെ ആസ്വദിച്ചു.പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ആയി കുട്ടികൾക്ക് വിവിധ മത്സരങ്ങളും വൃക്ഷത്തൈ വിതരണവും നടന്നു.പിടിഎ പ്രസിഡണ്ട് ടി സന്തോഷ് കുമാർ ,അധ്യാപകർ ,പി.ടി.എ മെമ്പർാർ എന്നിവർ നേതൃത്വം നൽകി

നാട്ട‍ുര‍ുചി

സ്കൂൾ തനത് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉച്ചഭക്ഷണ പദ്ധതിയിൽ നാടൻവിഭവങ്ങൾ കൂടി ഉൾപ്പെടുത്തി നാട്ടുരുചി എന്ന പദ്ധതി ആവിഷ്കരിച്ചത്.അന്യം നിന്നു പോകുന്ന നാടൻ വിഭവങ്ങളെ രുചിയോടെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ആരോഗ്യപൂർണ്ണമായ ഭക്ഷണം ഏർപ്പാട് ചെയ്യുകയും ചെയ്യുകയാണ് ഉദ്ദേശം.വിവിധ ഇലകളുടെ ഉപ്പേരികൾ ,ചേന കൊലുന്പൻ, മോരുകറി തുടങ്ങി വ്യത്യസ്തങ്ങളായ നാടൻ വിഭവങ്ങളാണ് ഓരോ ദിവസവും ഇടം നേടിയിരിക്കുന്നത്.പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജുള നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ബീന ഉദയകുമാർ സ്കൂൾ മാനേജർ റോഷൻ കുമാർ തുടങ്ങിയവർ നാട്ടുരുചി നേരിട്ട് അറിയുന്നതിന് സ്കൂളിൽ എത്തിയിരുന്നു.അധ്യാപകരായ പി പ്രസന്ന,സീന സി ,ഷിജി പി ,പി മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.

വായനാവാരം

വായന ദിനത്തിൻറെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.വായനാദിന സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പകർന്നു നൽകി.ഷിജി ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഓരോ ക്ലാസിലെയും ലൈബ്രറികളുടെ ഉദ്ഘാടനം പദ്ധതി ക്ലാസ് ലീഡർ മാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.വായനാസാമഗ്രികള‍ുടെ പ്രദർശനവ‍ും സംഘടിപ്പിച്ചു

വാർഷികാഘോഷം

2012-13 വർഷത്തെ സ്കൂൾ വാർഷികാഘോഷം ക‍ുര‍ുവട്ട‍ൂർ പഞ്ചായത്ത് പ്രസി‍ഡണ്ട് കെ.മഞ്ച‍ുള ഉദ്ഘാടനം ചെയ്തു.പി അബ്‍ദുൽ റഷീദ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.മയിൽപീലി സ്കൂൾ പത്രം പ്രത്യേക പതിപ്പ് പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുള നിർവഹിച്ചു.വാർഡ് മെമ്പർ ബീന ഉദയകുമാർ .പിടിഎ പ്രസിഡണ്ട് പി സന്തോഷ് കുമാർ,ക്ലബ്ബ് ഭാരവാഹികൾ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ഒപ്പന ആന കോൽക്കളി നാടോടിനൃത്തം സംഘനൃത്തം നാടൻ പാട്ട് നാടകം കം തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.