എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും
ഓരോ ജീവിയും അതിനു ചുറ്റുമുള്ള സഹജീവികളും അജൈവഘട്ടങ്ങളുമായി പരസ്പരാശ്രയത്തിലാണ് ജീവിക്കുന്നത്.. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന നമ്മുടെ കൊച്ചു കേരളത്തിൻ്റെ സ്ഥിതി മാറിക്കഴിഞ്ഞു.. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കഴിഞ്ഞു.വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇല്ലാത്തതിൻ്റെ ഫലമായാണ് പകർച്ചവ്യാധികൾ പടരുന്നത്.വീട്ടിലും ചുറ്റുമുള്ള കൊതുകുകളെ പെരുകാൻ സമ്മതിക്കാതിരിക്കുക, വീടും പരിസരവും ശുചിയായി വെക്കുക. പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാകാതെ സൂക്ഷിക്കുക. വ്യക്തി ശുചിത്വത്തിനായി നാം പലതും ചെയ്യേണ്ടതുണ്ട്. ഏറ്റവും പ്രധാനം കൈകൾ സോപ്പിട്ട് ഇടക്കിടെ കഴുകുക എന്നുള്ളതാണ്. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴുകുക.ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, പകർച്ചവ്യാധി സ്ഥലങ്ങളിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക കൈകൾ എപ്പോളും മുഖത്തേക്ക് കൊണ്ടു പോകാതെ ശ്രദ്ധിക്കുക, ഇതെല്ലാം നമുക്ക് ഓരോരുത്തർക്കും ഒരു ചിലവുമില്ലാതെ ചെയ്യാൻ കഴിയുന്നതാണ്. നാം തന്നെ ശ്രമിച്ചാലേ എല്ലാം സാധിക്കൂ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം