പേടി വേണ്ട ഭീതി വേണ്ട
പ്രതിരോധിക്ക നാം
ഒന്നായ് കൈകൾ കോർക്കനാം
ഭയന്നീടാതെ കൊറോണയെന്ന
ഭീകരനെ തൂത്തു നീക്കീടാം
കൈകൾ നാമിക്കിടക്ക്
സോപ്പു കൊണ്ട് കഴുകീടാം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരും
മുഖം മറച്ചു ചെയ്തീടാം
പുറത്തുപോയിടുന്ന നേരം
മാസ്ക്കുകൾ ധരിക്ക നാം
പ്രതിരോധമാണ് പ്രതിവിധി
ഭയന്നിടാതെ കൊറോണയെന്ന
വ്യാധിയെ തുരത്തീടുക നാം