അച്ഛനെ കാണുവാൻ കേണു -
കരയുമ്പോൾ എന്നുടെ കണ്ണിലെ
കണ്ണുനീരൊപ്പുന്ന എൻ്റെ യമ്മ
അമ്മ തൻ നെഞ്ചിലെ ചൂടുപിടിച്ചു
ഞാൻ തേങ്ങി കരഞ്ഞുറങ്ങി
താങ്ങായി തണലായി മാറുമെൻ
അമ്മ തൻ സ്നേഹം വെളിച്ചമായി .
സ്നേഹമാണെന്നമ്മ
കരുതലാണെന്നമ്മ
ജീവനാണെന്നമ്മ
അമ്മയ്ക്കു പകരം അമ്മ മാത്രം!