എ.എൽ.പി.എസ് അക്കരപ്പുറം/അക്ഷരവൃക്ഷം/നന്മ മരം
നന്മ മരം
പണ്ട് പണ്ട് ഒരിടത്തോരിടത്ത് ലന എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ ഒരു നല്ല മനസിനുടമയായിരുന്നു. എന്നാൽ ലനക്ക് ഒരു സഹോദരിയും ഉണ്ട് അവളുടെ മനസ് വളരെ മോശമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ പറഞ്ഞു. ലന നീ പോയി കുറച്ചു വിറക് കൊണ്ട് വാ. ലനയ്ക്കാണെങ്കിൽ ഒറ്റക്ക് പോകാൻ പേടിയും. അങ്ങനെ അവൾ അമ്മയുടെ വാക്ക് പാലിച്ചു കാട്ടിൽ പോയി. അപ്പോൾ അവിടെ ഒരു അത്ഭുത മരം ഉണ്ടായിരുന്നു. ആ മരം ലനയോട് ദാഹിക്കുന്നു വെള്ളം കൊണ്ട് വന്നു എന്റെ വേരുകളിൽ നനക്കാൻ പറ്റോ എന്ന് ചോദിച്ചു. അതിനെന്താ ഞാൻ നനച്ചു തരാം എന്ന് പറഞ്ഞു. അങ്ങനെ നനച്ചു കൊടുത്തപ്പോൾ മരത്തിനു ചുവട്ടിൽ ഒരു കലം പ്രത്യക്ഷപ്പെട്ടു. ആ കലം ലനക്ക് കൊടുത്തു ലന അതുമായി വീട്ടിലേക്കു പോയി. അമ്മ ശകാരിക്കുമോ എന്ന പേടിയിൽ അവൾ വീട്ടിലെത്തി. അമ്മ വിവരം തിരക്കി. വിറക് എവിടെ?. ലന വിവരങ്ങൾ എല്ലാം പറഞ്ഞു. അമ്മ കലം തുറന്ന് നോക്കി. അപ്പോൾ അതിൽ നിറയെ സ്വർണ്ണം. അങ്ങനെയിരിക്കെ ലനയു ടെ സഹോദരി ലുനയ്ക്ക് അസൂയ തോന്നി. അവൾ വേഗം കാട്ടിലേക്ക് ഓടി മരത്തെ ശകാരിച്ചു. കലം ആവശ്യപ്പെട്ടു. ആ മരം കലം എടുക്കാൻ ആവശ്യപ്പെട്ടു. ലുന കലം എടുത്തു തുറന്നു നോക്കിയപ്പോൾ അതിൽ വലിയ സർപ്പമായിരുന്നു അങ്ങനെ അത്യാഗ്രഹിയായ ലുന അവിടെ ബോധം കെട്ട് വീഴുകയും ചെയ്തു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ