എ.എൽ.പി.എസ്. പരുത്തിപുള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാലയങ്ങൾ എന്നും നാടിന്റെ സമ്പത്താണ് ... ഓരോ നാടും ഓരോ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആദ്യം രക്ഷപ്രവർത്തനത്തിന് സുരക്ഷിത താവളങ്ങൾ വിദ്യാലയങ്ങൾ തന്നെയാണ് .... നാടിന് പൊതു വിദ്യാലയം ഒരുക്കുക സുരക്ഷിതത്വം ഒരു രക്ഷകർത്താവിന് തുല്യമാണ്.കേരളത്തിലെ പൊതുവിദ്യാഭ്യാസ ശൃംഖല വളരെ ശക്തമാണ് ആണ് അതുകൊണ്ടുതന്നെ നമുക്ക് എല്ലാ വിദ്യാർഥികളെയും വിദ്യാലയത്തിൽ എത്തിക്കാൻ കഴിയുന്നുണ്ട് ...സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകാൻ ഈ പൊതു വിദ്യാഭ്യാസ ശക്തിപ്പെട്ടാൽ കഴിയൂ


  ജനാതിപത്യം പ്രക്രിയയിൽ വളരെ വലിയ പങ്ക് വിദ്യാലങ്ങൾ വഹിക്കുന്നു ഉദ :-

തെരെഞ്ഞെടുപ്പ്കേന്ദ്രം ആണ് ഓരോ വിദ്യലയും , ഗ്രാമ സഭ കൂടാൻ , ക്യാമ്പ് സംഘടിപ്പിക്കാൻ , ഒരു സമൂഹത്തിന് എപ്പോൾ ഒരു അവശ്യം വരുന്നോ അന്ന് പൊതു വിദ്യാലയം ജാതി / മതം / സാമ്പത്തികം/ അങ്ങനെ ഒന്നിന്റെ യും വേർതിരിവില്ലാതെ ഒരു കുട ചൂടി ഒരു സമൂഹത്തെ സംരക്ഷിക്കുന്നു

         നല്ലൊരു തലമുറയെ സൃഷ്ടിക്കുന്നതിന് ഓരോ വിദ്യാലയത്തിനും  വളരെ പ്രധാന പങ്കുവഹിക്കാൻ കഴിയുന്നുണ്ട് ....നല്ല വിദ്യാഭ്യാസം എന്നതുകൊണ്ട്  നല്ല സമൂഹ പ്രതിബദ്ധതയുള്ളഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ ഒരു പൊതു വിദ്യാലയത്തിലെ കഴിയൂ