എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്/അക്ഷരവൃക്ഷം/ അയ്യോ.... രക്ഷിക്കണേ..

Schoolwiki സംരംഭത്തിൽ നിന്ന്
അയ്യോ.... രക്ഷിക്കണേ..
നാടെങ്ങും കൊറോണാകരണം കുട്ടികളും മുതിർന്നവരും എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയം, രാജ്യമെങ്ങും അടച്ചിടൽ കാരണം കുട്ടികളും മുതിർന്നവരും ആരുംതന്നെ പുറത്തിറങ്ങാതായി.അപ്പോഴായിരുന്നു കൂട്ടുകാരുമൊത്തു കളിക്കാൻ പോകാൻകഴിയാത്തവിഷമത്തിൽ മിത്ര വിഷമിച്ചിരിക്കുന്നതു അമ്മ കണ്ടത്. ഉടനെ അമ്മ പറഞ്ഞു "മോളെ മോള് ദൂരെയെങ്ങും പോയേക്കല്ലേ.. നാടെങ്ങും കൊറോണ പടർന്നുകൊണ്ടിരിക്കുകയാണ്.മിത്ര പറഞ്ഞു ശരിയാ അമ്മേ ഞാനിപ്പോ പത്രത്തിൽ കണ്ടതേയുള്ളു.. ആ സമയം അവളുടെ വീടിനുമുമ്പിൽകൂടി അപ്പുച്ചേട്ടൻ നടന്നുപോവുകയായിരുന്നതു കണ്ടയുടനെ മിത്ര പറഞ്ഞു.. അപ്പുചേട്ട! ചേട്ടനെങ്ങോട്ട? നമ്മുടെനാട്ടിലെങ്ങും കൊറോണാകരണം ഒത്തിരിപേർ മരിച്ചുകൊണ്ടിരിക്കുകയാ..ആരും പുറത്തിറങ്ങരുതെന്ന എല്ലാവരും പറയുന്നത്. ഇതുകേട്ടയുടനെ അപ്പുവിന് ദേഷ്യം വന്നു അവൻ ഓടിച്ചെന്നു മിത്രയുടെ തലക്കോട്ടൊരാടിക്കൊടുത്തു.. ഒത്തിരി സങ്കടംവന്നെങ്കിലും അവൾ ഒന്നുംപറഞ്ഞില്ല.. കുറച്ചുനേരം കഴിഞ്ഞപ്പോൾ ദൂരെനിന്നും "അയ്യോ എന്നെ രക്ഷിക്കണേ" എന്ന നിലവിളികേട്ടു... ഉടനെ അവൾ ഓടിയങ്ങോട്ടുചെന്നു.. അപ്പോഴതാ അപ്പുച്ചേട്ടൻ അവിടെ നിലത്തുവീണു നിലവിളിക്കുന്നു... തന്നെ ദ്രോഹിച്ചെങ്കിലും അവനോടൊട്ടും നീരസം തോന്നാതെ അവൾ ഓടിചെന്നമ്മയോടും അച്ഛനോടും മറ്റുള്ളവരോടും വിവരം പറഞ്ഞു.. എല്ലാവരും കൂടി അവനെ ആശുപത്രിയിലെത്തിച്ചു.. പിന്നീടാരോപറഞ്ഞു എല്ലാവരും അറിഞ്ഞു അപ്പുവിനും കൊറോണയാണെന്നുള്ളകാര്യം..... കുറച്ചുനാളുകൾക്കുശേഷം ആശുപത്രിയിൽനിന്നു തിരിച്ചെത്തിയ..അപ്പു ആദ്യം കാണാനെത്തിയത് മിത്രയെ ആയിരുന്നു... മിത്രയെകണ്ടയുടനെ അപ്പുപറഞ്ഞു.. "മിത്രേ നീ എന്നോട് ക്ഷമിക്കണം.. നീയന്നുപറഞ്ഞതു കേട്ടിരുന്നെങ്കിൽ എനിക്കങ്ങനെയൊന്നുംസംഭവിക്കില്ലായിരുന്നു.നീ എന്നോട് ക്ഷമിക്കണം... മിത്ര പറഞ്ഞു.. സാരമില്ല ചേട്ടാ... നമ്മളൊരാൾ വിചാരിച്ചാൽ നമ്മുടെയസുഖം ഒരുപാടുപേർക്കു പകർത്താൻ കഴിയും.. അതുകൊണ്ട് നമുക്കസുഖംവരുമോയെന്ന ഭയമല്ല മറിച്ചു നമുക്കസുഖമുണ്ടെങ്കിൽ അതാർക്കും പകരംപാടില്ലായെന്ന ബോധവും ജാഗ്രതയുമാണ് വേണ്ടത്... ആ കൊച്ചുമനസിൽന്നുവരുന്ന വാക്കുകൾകേട്ടപ്പോൾ അപ്പു അമ്പരന്നുപോയി.......


MEERA . C
4 A എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ