01-06-1954 ൽ സ്ഥാപിതമായ വിദ്യാലയമാണ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ തലയിണക്കാട് ഇംഗ്ലീഷ് മലയാളം മീഡിയാങ്ങളിലായി അധ്യായം നടന്നുവരുന്നു.എൽ പി വിഭാഗത്തോടനുബന്ധിച്ച് പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഡിജിറ്റൽ ക്ലാസ് മുറികളും, പ്രീപ്രൈമറി വിഭാഗത്തിനായി പ്രത്യേകമായ ക്ലാസ് മുറികളും ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയ സ്കൂൾ മുറ്റവും, വിവിധ ഭാഗങ്ങളിലേക്ക് വാഹനസൗകര്യവും, ശുദ്ധജലസൗകര്യവും ആവശ്യാനുസരണമുള്ള ശൗചാലയങ്ങളും, ഇന്റർനെറ്റ് സൗകര്യങ്ങളും തുടങ്ങി ആവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്