എ.എൽ.പി.എസ്. തലയനക്കാട്/ചരിത്രം
കാലത്തിന്റെ ചുവടുപിടിച്ച്… എ.എൽ.പി .എസ്. തലയണക്കാട് – ഒരു ചരിത്രഗാഥ..... 1954 ജൂൺ ഒന്നിന്, വിദ്യയുടെ വെളിച്ചം തേടി ഒരു ഗ്രാമത്തിന്റെ ഹൃദയത്തിൽ ഒരു സ്വപ്നം ജനിച്ചു. എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ – തലയണക്കാട് അക്ഷരങ്ങളുടെ ആദ്യ ദീപം ഇവിടെ തെളിഞ്ഞു. ഇംഗ്ലീഷ് -മലയാളം മീഡിയത്തിന്റെ തണലിൽ അക്ഷരമാലകൾ ചിരിച്ചു വീണു, അറിവിന്റെ വഴികൾ പുതുതായി തുറന്നു. എൽ.പി വിഭാഗത്തോടൊപ്പം നാടിന്റെ നന്മയെന്ന ലക്ഷ്യത്തോടെ പ്രീ-പ്രൈമറി വിഭാഗവും കാലക്രമേണ ചേർന്നു , ചെറുകൈകളിൽ സ്വപ്നങ്ങൾ നട്ടുവളർത്തി. ഡിജിറ്റൽ ക്ലാസ്മുറികളുടെ പുതുവെളിച്ചത്തിൽ ഭൂതകാലവും വർത്തമാനവും ഒന്നിച്ചു കൈകോർക്കുമ്പോൾ, പ്രത്യേക ക്ലാസ് മുറികൾ പ്രതിഭകൾക്ക് ചിറകേകി . പച്ചപ്പിന്റെ തണലായി ചുറ്റുമുള്ള കെട്ടിടങ്ങളും, വിവിധ ഭാഗങ്ങളിലേക്കുള്ള വാഹനസൗകര്യവും ശുചിത്വത്തിന്റെയും സുരക്ഷയുടെയും ഉറപ്പുമായി ഈ വിദ്യാലയം ഒരു കുടുംബമായി വളർന്നു . ആവശ്യാനുസരണമുള്ള ശൗചാലയങ്ങളും , ഇന്റർനെറ്റ് സൗകര്യവും തുടങ്ങി ആധുനികതയും മാനവികതയും ഒരുപോലെ ചേർന്ന ഒരു പഠനാലയം. ഇന്ന് തുടങ്ങിയ ആ ആദ്യപടി കാലത്തിനൊപ്പം വളർന്ന്, എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുമിച്ച് ഒരുക്കിയിരിക്കുന്ന വിദ്യയുടെ തീർത്ഥാടന കേന്ദ്രമായി എ.എൽ.പി .എസ്.തലയണക്കാട് ഗൗരവത്തോടെ നിലകൊള്ളുന്നു. അക്ഷരങ്ങളുടെ ഈ അവിരാമയാത്ര ഇനിയും തുടരും...… ഭാവിയുടെ വഴികളിലേക്ക് വിദ്യയുടെ വെളിച്ചം പകരാൻ.......