എ.എൽ.പി.എസ്. ചേന്ദമംഗലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
school building

സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഈ പേജിലിലുള്ളത്

ഉള്ളടക്കം

1.കെട്ടിടം

2.ഹൈടെക് ക്ലാസ്സ്മുറികൾ

3.കളിസ്ഥലം

4.ശുദ്ധമായ കുടിവെള്ള സൗകര്യo

5.ലൈബ്രറി


1.കെട്ടിടം

നഗരങ്ങളിലെ ഒട്ടും തിരക്കുകളിലാത്ത ഗ്രാമവിശുദ്ധി നിറഞ്ഞ പ്രകൃതിയോട് ചേർന്ന് കിടക്കുന്ന കുട്ടികൾക്ക് ഇഷ്ടപെടുന്ന വിദ്യാലയഅന്തരീക്ഷം.ടൈൽ വിരിച്ച ക്ലാസ്റൂമുകൾ ,8 ക്ലാസ്റൂമുകളും 2 പ്രീ പ്രൈമറി ക്ലാസ്സുകളുമാണ് ഇവിടെ ഉള്ളത്.കുട്ടികൾക്കോരോരുത്തർക്കും ഇരിക്കാൻ മേശയും കസേരയും എല്ലാ ക്ലാസ് മുറികളിലും ഒരുക്കിയിരിക്കുന്നു.വൃത്തിയുള്ള വിദ്യാലയ അന്തരീക്ഷം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ 10 ക്ലാസ്സ്മുറികളാണുള്ളത് .എല്ലാ ക്ലാസ് റൂമുകളിലും ലൈറ്റ് ,ഫാൻ ,വൈറ്റ് ബോർഡ് എന്നീ ഉപകരണങ്ങളും ഉണ്ട് .പ്രീപ്രൈമറി ക്ലാസ്റൂമുകൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസുകളിൽ കൗതുകം വിടർത്തുന്നു .ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് റൂമുകളിൽ ഉണ്ട്


2.ഹൈടെക് ക്ലാസ്സ്മുറികൾ

എല്ലാ ക്ലാസ്റൂമുകളിലും ലാപ്ടോപ്പ് ഉപയോഗിച്ചുള്ള പഠനം നടത്തുന്നു .രണ്ടു ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാണ് .


3.കളിസ്ഥലം

എ.ൽ.പി സ്‌കൂൾ ചേന്നമംഗലത്തിന് തനതു ഭംഗി കൂട്ടുന്നതു ഇവിടുത്തെ ചുറ്റുപാടാണ് .സ്കൂളിൻ്റെ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന വലിയ മാവു മരവും ബദാം മരവും എപ്പോഴു൦ തണൽ കിട്ടാൻസഹായകമാവുന്നു .അവിടെ തന്നേയ്ടുത്തായാണ് കളിസ്ഥലവും സ്ഥിതി ചെയ്യുന്നത് .സ്ലൈഡർ .സീ സോ  എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു .


4.ശുദ്ധമായ കുടിവെള്ള സൗകര്യ൦

കുട്ടികൾ എപ്പോഴു൦ ആരോഗ്യമുള്ളവരായി വളരാൻ നന്നായി വെള്ളം കുടിക്കണം എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ  ശുദ്ധമായ കുടിവെള്ള സൗകര്യ൦ ഒരുക്കുന്നതിനായി ഫിൽറ്റർ വച്ചിട്ടുണ്ട് .വെള്ളം യഥാസമയം കുടിക്കുന്നതിനായി വാട്ടർബെൽ സംവിധാനവും ഒരുക്കിയിരിക്കുന്നു.

5.ലൈബ്രറി

കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാൻ സഹായകമായ ഒരു ലൈബ്രറി ഇവിടെ ഉണ്ട് .കഥകൾ ,ചെറു കഥകൾ ,നാടൻ പാട്ടുകൾ ,പഴചൊല്ലുകൾ ,കവിതകൾ തുടങ്ങി വിവിധതരം മേഖലകളിലെ പുസ്തകങ്ങൾ നിറഞ്ഞതാണ് ഇവിടുത്തെ ലൈബ്രറി .ഇതിനു പുറമെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട് .കുട്ടികളുടെ പിറന്നാൾ ദിനത്തിൽ അവർ ക്ലാസ് ലൈബ്രറികളിലേക്കു പുസ്തകങ്ങൾ സമ്മാനമായി നൽകാറുണ്ട്.